Monday, March 23, 2026 Last Updated 37 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Jul 2025 04.20 PM

വി.എസിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട് ; മന്ത്രിമാരും നേതാക്കളും എസ് യു.ടി. ആശുപത്രിയില്‍

uploads/news/2025/07/792226/vs-achuthanandan-2.gif

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നില ഗുരുതരമെന്ന് സൂചന. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറി എം.വി.ഗോവിന്ദനും വി.എസിനെ കാണാന്‍ എസ് യു ടി ആശുപത്രിയില്‍ കാണാനെത്തുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ എത്തിയ ഇരുവരും മെഡിക്കല്‍ ബോര്‍ഡുമായി സംസാരിക്കുകയും ചെയ്തതായിട്ടാണ് വിവരം.

സിപിഎമ്മിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളെല്ലാം തന്നെ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. ജൂണ്‍ 23 നായിരുന്നു വി.എസിനെ എസ് യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വിഎസിന്റെ നില കൂടുകയും കുറയുകയും ചെയ്തു കൊണ്ടിരിക്കുന്ന സ്ഥിതിയുണ്ട്. എന്നാല്‍ ഇന്ന് ഉച്ചയോടെ അദ്ദേഹത്തിന്റെ സ്ഥിതി അല്‍പ്പം കുടി മോശമായിരുന്നു. കഴിഞ്ഞ പത്തുദിവസമായി വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു എന്നാണ് മെഡിക്കല്‍ ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ട്.

എന്നാല്‍ ഇന്ന് ഉച്ചയോടെ വി.എസിന്റെ നില ഗുരുതരമായിരിക്കുകയാണ്. നേരത്തേ വി.എസിന് 72 മണിക്കൂര്‍ നീളുന്ന ഡയാലിസിസായിരുന്നു നല്‍കിയിരുന്നത്. മകനും ബന്ധുക്കളും അടക്കമുള്ളവരുടെ നിര്‍ദേശം അനുസരിച്ച് വെന്റിലേറ്ററില്‍ തുടരുന്ന അവസ്ഥയിലായിരുന്നു വി.എസ്.

ഉച്ചയോട് കൂടി സ്ഥിതി മോശമാകമായത്് അനുസരിച്ചാണ് മുഖ്യമന്ത്രി അടക്കമുള്ള ആളുകള്‍ വി.എസിനെ കാണാനായി എത്തിയിരിക്കുന്നത്. ജൂണ്‍ 3 നായിരുന്നു ഹൃദയാഘാതമുണ്ടായി വി.എസി.നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വന്ന ശേഷവും രണ്ടു തവണ വി.എസിന് ഹൃദയാഘാതം ഉണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷവും ആരോഗ്യനില മെച്ചപ്പെട്ടിരുന്നു.

Ads by Google
Monday 21 Jul 2025 04.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google