Monday, March 23, 2026 Last Updated 2 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 20 Jul 2025 06.56 PM

വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ നിരുത്തരവാദപരം; ശ്രീനാരായണ ഗുരു ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധം’: എം.സ്വരാജ്

uploads/news/2025/07/792083/6.gif
photo - facebook

തിരുവനന്തപുരം : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവനകളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരവും ശ്രീനാരായണ ഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് സ്വരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചത്

ശ്രീ. വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണ് .
ശ്രീനാരായണഗുരുവും
എസ് എൻ ഡി പി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണിത് .
മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയും

അതേസമയം വെള്ളാപള്ളി നടേശൻ്റെ വിവാദ പ്രതികരണത്തിൽ മറുപടൈയുമായി സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തി. വിഷയം ഗൗരവത്തിൽ എടുത്തിട്ടില്ല. ജനങ്ങൾ ഏറ്റെടുക്കില്ല. സൗഹൃദത്തിൻ്റെ മനസാണ് കേരളത്തിൻ്റേത്. മത സാമുദായിക രാഷ്ട്രീയ നേതാക്കൾ കാത്തു സൂക്ഷിക്കേണ്ടത് ഈ മനസാണ് അത് ഇല്ലാതാക്കുന്നത് ശുഭലക്ഷണമല്ലെന്നും തങ്ങൾ വ്യക്തമാക്കി.

Ads by Google
Sunday 20 Jul 2025 06.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google