Monday, March 23, 2026 Last Updated 7 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 20 Jul 2025 03.01 PM

യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ ആംബുലന്‍സ് തടഞ്ഞെന്ന് ആരോപണം; ആദിവാസി യുവാവ് മരിച്ചു

ഇന്നലെ വൈകിട്ട് വിതുര താലൂക്ക് ആശുപത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടന്നത്
uploads/news/2025/07/792069/ambulance.gif
photo; representative image

തിരുവനന്തപുരം : വിതുരയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് സമരം. മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ വൈകിയതോടെ രോഗിയായ ആദിവാസി യുവാവ് മരിച്ചു. വിതുര സ്വദേശി ബിനു(44) ആണ് മരിച്ചത്. രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് സമരം നടത്തിയത്.

ആംബുലന്‍സിന്റെ കാലപ്പഴക്കവും, ഇന്‍ഷുറന്‍സ് തീര്‍ന്നതും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിന്റെ പ്രതിഷേധം. ആത്മഹത്യയ്ക്ക് ശ്രമിച്ച ബിനുവിനെ ഉച്ചയോടെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

20 മിനിറ്റോളം ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയായിരുന്നു പ്രതിഷേധം. രോഗിയുടെ അവസ്ഥ പറയാന്‍ ശ്രമിച്ച ആശുപത്രി അധികൃതരോടും പ്രതിഷേധക്കാര്‍ തട്ടിക്കയറി. എന്നാല്‍ പ്രതിഷേധങ്ങളെല്ലാം കഴിഞ്ഞ് മെഡിക്കല്‍ കോളജില്‍ എത്തിച്ചതിന് പിന്നാലെ ബിനു മരിച്ചു.

Ads by Google
Sunday 20 Jul 2025 03.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google