Monday, March 23, 2026 Last Updated 6 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 20 Jul 2025 12.08 PM

കോണ്‍ഗ്രസിലൂടെ നേടാവുന്നതെല്ലാം നേടി; പാര്‍ട്ടി പുറത്താക്കണമെന്നാണ് തരൂര്‍ ആഗ്രഹിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി ഉണ്ണിത്താന്‍

tharoor
photo; facebook

കാസര്‍കോട്: ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിലൂടെ നേടാവുന്ന മുഴുവന്‍ തരൂര്‍ നേടി, ഇപ്പോള്‍ മറ്റ് നേട്ടങ്ങളാണ് ലക്ഷ്യമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. തരൂര്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് എതിരാണ്. പാര്‍ട്ടി പുറത്താക്കണമെന്നാണ് തരൂര്‍ അഗ്രഹിക്കുന്നത്. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

'പാര്‍ട്ടി എംപിമാര്‍ ആരും കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനത്തിന് വ്യത്യസ്തമായി നില്‍ക്കുന്നില്ല. കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റി അംഗമാണ് ശശി തരൂര്‍. അദ്ദേഹം ഒരു വിശ്വപൗരനായതുകൊണ്ടാണ് ഒരു സീറ്റ് നല്‍കി വിജയിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയെക്കൊണ്ട് നേടാനാകുന്നതെല്ലാം നേടി. ഇനി വേറെ എന്തെങ്കിലും നേടാനുണ്ടെങ്കില്‍ അതിനെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. ശശി തരൂരിന്റെത് ഒറ്റപ്പെട്ട ശബ്ദമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.

Ads by Google
Sunday 20 Jul 2025 12.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google