Monday, March 23, 2026 Last Updated 3 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 19 Jul 2025 06.59 PM

ഒമാനിൽ സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്

oman

മസ്കത്ത്: സൈബർ കുറ്റകൃത്യങ്ങൾ ഒമാനിൽ വർധിക്കുന്നതായി അധികൃതർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു സൈബര്‍ കുറ്റകൃത്യങ്ങളില്‍ 35 ശതമാനം വര്‍ധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്. ജനങ്ങൾ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായി ഉപയോഗിക്കാൻ ആരംഭിച്ചതോടെയാണ് സൈബർ തട്ടിപ്പുകൾ വർധിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി) അറിയിച്ചു.

സൈബര്‍ സുരക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാത്തത് കൊണ്ടാണ് ജനങ്ങൾ ചൂഷണങ്ങൾക്ക് ഇടയാകുന്നത്. ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇതിനോട് ജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ചാണ്.

വ്യാജ വെബ്സൈറ്റുകൾ വഴി ജനങ്ങളുടെ ബാങ്ക് വിവരങ്ങൾ തട്ടിപ്പ് സംഘം കൈക്കലാക്കും. പിന്നീട് പല കാരണങ്ങൾ പറഞ്ഞു ഉപഭോക്താക്കളുടെ മൊബൈലിൽ എത്തുന്ന ഒ ടി പി തട്ടിപ്പുകാർ സ്വന്തമാക്കുകയും ചെയ്യും. അതിനു ശേഷം ബാങ്ക് അക്കൗണ്ടിൽ ഉള്ള മുഴുവൻ പണവും ഇവർ തട്ടിയെടുക്കും.

Ads by Google
Saturday 19 Jul 2025 06.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google