Monday, March 23, 2026 Last Updated 26 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 19 Jul 2025 05.07 PM

സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചു; 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

social media

സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ വാദിക്ക് 30000 ദിർഹം (7,03,748രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. വാദിയും പ്രതിയും സ്ത്രീകളായ കേസിലാണ് അബുദാബി കുടുംബ കോടതിയുടെ ഉത്തരവ്. പരാതിക്കാരിയായ സ്ത്രീ സമൂഹ മാധ്യമത്തിൽ ഒരു ചിത്രം പങ്കു വെച്ചിരുന്നു. ഇതിനു താഴെ കേസിലെ പ്രതിയായ സ്ത്രീ മോശം പരാമർശം കമന്റ് ചെയ്‌തു. പിന്നീട് സ്വകാര്യമായി സന്ദേശം അയച്ച് അധിക്ഷേപിച്ചു എന്നുമാണ് പരാതി.

പ്രതി നടത്തിയ പരാമർശങ്ങളും അധിക്ഷേപ വാക്കുകളും തനിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായി പരാതിക്കാരി വാദിച്ചു. 1.5 ലക്ഷം ദിർഹം നഷ്ടപരിഹാരവും കോടതി ചെലവുകളും പ്രതിയിൽ നിന്നും ഈടാക്കണം എന്നുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം. കേസിൽ വിശദമായി വാദം കേട്ട കോടതി പ്രതിക്കെതിരെ സമർപ്പിച്ച തെളിവുകളും പരിശോധിച്ചു.

Ads by Google
Saturday 19 Jul 2025 05.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google