Monday, March 23, 2026 Last Updated 7 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 19 Jul 2025 01.11 PM

പ്ലാറ്റ്ഫോമിൽ വച്ച് വാക്കുതർക്കം; യുവാവ് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് യുവതിയെ തള്ളിയിട്ട് കൊന്നു , അറസ്റ്റ്

mumbai

മുംബൈ: വാക്കു തർക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു പിടിച്ചു തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച പുലർച്ചെ 5.30ന് ദിവ സ്റ്റേഷനിലായിരുന്നു സംഭവം. 39 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദിവ ഈസ്റ്റിലെ താമസക്കാരനായ രാജൻ ശിവനാരായൺ സിങ് അറസ്റ്റിലായി. യുവതിയുടെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ശിവനാരായൺ സിങ്ങും യുവതിയും പ്ലാറ്റ്‌ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റമുണ്ടാകുകയായിരുന്നു. യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച ഇയാൾ, കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു. യുവതി തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവനാരായൺ സിങ്ങിനെ താനെ പൊലീസ് പിന്തുടർന്ന് പിടികൂടി.

Ads by Google
Saturday 19 Jul 2025 01.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google