Monday, March 23, 2026 Last Updated 4 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 19 Jul 2025 09.56 AM

മാതാവ് സുജ നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രതിരിച്ചു ; മിഥുന്റെ സംസ്‌ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍

uploads/news/2025/07/791847/school.jpg

കൊല്ലം: തേവലക്കരയില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പില്‍ വൈകുന്നേരം നടക്കും. രാവിലെ സ്‌കൂളിലും വീട്ടിലും പൊതുദര്‍ശ നത്തിന് വെച്ച ശേഷമായിരിക്കും സംസ്‌ക്കാരം. മാതാവ് വിദേശത്ത് നിന്നും എത്തുന്നതിനായി മൃതദേഹം തേവലക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവി​െ​ല വിമാനത്താവളത്തില്‍ എത്തിയ മാതാവ് സുജ 9.30 യോടെ നെടുമ്പാശ്ശേരിയില്‍ നിന്നും വാഹനം കയറി.

വിവരം മാതാവ് അറിഞ്ഞിട്ടുണ്ടെന്നാണ് സൂചനകള്‍. വീട്ടുകാര്‍ വിവരം മാതാവിനെ അറിയിക്കാന്‍ ആദ്യം മടിച്ചെങ്കിലും പിന്നീട് അറിയിക്കുകയാണ്. മാതാവ് എത്തുന്നത് കാത്ത് മിഥുന്റെ അനുജന്‍ സുബിനും മറ്റ് കുടുംബാംഗങ്ങളും നെടുമ്പാശ്ശേരിയില്‍ എത്തിയിട്ടുണ്ട്്. വൈകിട്ട് വീട്ടുവളപ്പിലാകും സംസ്‌ക്കാരം. താലൂക്ക് ആശുപത്രിയില്‍ നിന്നും മൃതദേഹം 11 മണിയോടെ മിഥുന്‍ പഠിച്ച, മരണത്തിന് കീഴടങ്ങിയ തേവലക്കര ബോയ്‌സ് സ്‌കൂളിലെത്തും. അവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. അവിടെയും പൊതുദര്‍ശനത്തിന് വെയ്ക്കും.

മാതാവ് ആറു മാസമായി വിദേശത്താണ്. കുവൈറ്റിലേക്ക് പോയി. അതിന് മുമ്പ് തൊഴിലുറപ്പായിരുന്നു ചെയ്തിരുന്നു. സുജയുടെ വരുമാനമായിരുന്നു വീടിന്റെ ആശ്രയം. മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ സ്‌കൂളില്‍ ആവശ്യമായ എല്ലാ ക്രമീകരണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാവിലെ തന്നെ മൃതദേഹം ഏറ്റുവാങ്ങും. നേരെ സ്‌കൂളിലേക്കാണ് എത്തിക്കുക. അതിന് ശേഷം വിലാപയാത്രയായി വീട്ടിലെത്തിക്കും. രാവിലെ മുതല്‍ മിഥുന്റെ വീട്ടിലേക്ക് വലിയ ജനപ്രവാഹമാണ്. വ്യാഴാഴ്ചയായിരുന്നു ഷോക്കേറ്റ് മിഥുന്‍ ഷോക്കേറ്റ് മരണമടഞ്ഞത്.

Ads by Google
Saturday 19 Jul 2025 09.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google