Monday, March 23, 2026 Last Updated 1 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Jul 2025 05.22 PM

യുപിയില്‍ പോലീസുമായി ഏറ്റുമുട്ടൽ; 8 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ച് കൊന്നു

uploads/news/2025/07/791792/crime-images.gif
photo; representative image

ലക്നൗ : ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിൽ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചു. മുഹമ്മദാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതിയായ മനു സുഭാഷാണ് വെടിയേറ്റു മരിച്ചത്.


മനുവിനെപ്പറ്റി വിവരങ്ങൾ കൈമാറുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പോലീസ് . ക്ഷേത്ര പരിസരത്ത് ഒഴിഞ്ഞ കുപ്പികൾ സ്ഥിരമായി ശേഖരിച്ചിരുന്ന ആളായ മനുവായിരുന്നു ഇത്. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏറ്റുമുട്ടൽ നടക്കുകയും പ്രതി കൊല്ലപ്പെടുകയും ചെയ്തത്.

ജൂലൈ 11 ന് രാവിലെയാണ് ഭോഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദേവിപുർ ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 3നാണ് കർഷകന്റെ മകളായ കുട്ടി മുഹമ്മദാബാദ് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള തന്റെ അമ്മയുടെ വസതിയിലെത്തിയത്. കുട്ടിതോട്ടത്തിൽ മാമ്പഴം ശേഖരിക്കാനായി പോയതിനു പിന്നാലെയാണ് കാണാതായത്. ഒരാഴ്ചയ്ക്കു ശേഷമാണ് ദേവിപുർ ഗ്രാമത്തിലെ വയലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് ശേഖരിച്ച ദൃശ്യങ്ങളിൽ ഏകദേശം 50 വയസ്സുള്ള ഒരാൾ പെൺകുട്ടിയെ പിന്തുടരുന്നതായി കണ്ടെത്തി.

Ads by Google
Friday 18 Jul 2025 05.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google