Monday, March 23, 2026 Last Updated 5 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Jul 2025 04.11 PM

കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ; മിഥുന്റെ സ്‌കൂള്‍ സന്ദര്‍ശിച്ച് വി.ശിവന്‍കുട്ടി

uploads/news/2025/07/791785/v-sivankutty.jpg

കൊല്ലം: വിദ്യാര്‍ത്ഥി ഷോക്കേറ്റുമരിച്ച സംഭവത്തില്‍ അപകടസ്ഥലം സന്ദര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ധനമന്ത്രി ബാലഗോപാലിനും എംഎല്‍എ കോവൂര്‍ കുഞ്ഞുമോനുമൊപ്പമാണ് മിഥുന്‍ മരണപ്പെട്ട തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എത്തിയത്. മിഥുന്‍ പഠിച്ച ക്ലാസ്സ്‌റൂമിലും മന്ത്രിമാര്‍ പരിശോധന നടത്തി. കാര്യങ്ങള്‍ മന്ത്രിമാര്‍ നേരിട്ട് വിലയിരുത്തി.

കുട്ടിയുടെ മരണത്തെ തുടര്‍ന്ന് പ്രതിപക്ഷത്തെ വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങള്‍ വലിയ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സ്‌കൂള്‍ സന്ദര്‍ശനം. മന്ത്രിരാജി വെയ്ക്കണമെന്നും സ്‌കൂള്‍മാനേജ്‌മെന്റിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് യുവജന പ്രസ്ഥാനങ്ങളുടെ സമരം. മുന്‍കരുതല്‍ എടുക്കാതിരുന്ന എല്ലാവര്‍ക്കുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും പറഞ്ഞു.

സ്‌കൂളില്‍വെച്ചാണ് കുട്ടിക്ക് അപകടമുണ്ടായത്. മാനേജ്‌മെന്റില്‍ നിന്നും വിശദീകരണം എഴുതി വാങ്ങുമെന്നും പറഞ്ഞു. നേരത്തേ സ്‌കൂളിലെ പ്രധാന അദ്ധ്യാപികയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ആരാണ് ഈ സംഭവത്തില്‍ ഉത്തരവാദികളെന്ന് അന്വേഷണം നടക്കുകയാണെന്നും ആരാണോ കുറ്റക്കാര്‍ അവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും പറഞ്ഞു. സൈക്കിള്‍ ഷെഡ്ഡിന് അനുമതിയുണ്ടായിരുന്നോ എന്ന് തദ്ദേശ സ്ഥാപനങ്ങളോടും അന്വേഷിക്കുമെന്നും കര്‍ശനമായി നടപടിയെടുക്കുമെന്നും പറഞ്ഞു.

സര്‍ക്കാര്‍ കുടുംബത്തിനൊപ്പമാണ് നില്‍ക്കുകയെന്നും ഇതൊരു രാഷ്ട്രീയ വിഷയമാക്കാന്‍ പാടില്ലെന്നും സഹായപ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. മിഥുന്റെ മൃതദേഹം നാളെ അഞ്ചുമണിയോടെ സംസ്‌ക്കരിക്കും. മിഥുന്റെ മാതാവ് നാളെ രാവിലെ കൊച്ചിയില്‍ വിമാനമിറങ്ങുമെന്നാണ് കരുതുന്നത്. നാളെ സ്‌കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും സംസ്‌ക്കാരം.

Ads by Google
Friday 18 Jul 2025 04.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google