Monday, March 23, 2026 Last Updated 2 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Jul 2025 02.59 PM

ബിജെപിക്ക് പുതിയ അധ്യക്ഷന്‍ ഉടനില്ല, പ്രഖ്യാപനം വൈകും; ആര്‍എസ്എസിന് അതൃപ്തി

ബിജെപി പാര്‍ട്ടി ഭരണഘടനയനുസരിച്ച് പകുതി സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാം.
uploads/news/2025/07/791780/bjp-flag.gif
photo; representative image

ന്യൂഡല്‍ഹി: പുതിയ ബിജെപി അധ്യക്ഷന്‍ ഉടനില്ല. പ്രഖ്യാപനം ഓഗസ്റ്റ് 15ന് ശേഷം ഉണ്ടാകുമെന്നാണ് സൂചന. 2023ല്‍ കാലാവധി കഴിഞ്ഞിട്ടും ബിജെപി അധ്യക്ഷ സ്ഥാനത്ത് ജെ പി നദ്ദ തന്നെ തുടരുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് നിലച്ച സംസ്ഥാന ഘടകങ്ങളിലെ തിരഞ്ഞെടുപ്പ്അതിവേഗം പൂര്‍ത്തിയാക്കുകയാണ് ബിജെപി ദേശീയ നേതൃത്വം.

ജനുവരിയില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനായിരുന്നു ആദ്യ തീരുമാനം. ഫെബ്രുവരിയിലേക്കും മാര്‍ച്ചിലേക്കും പിന്നീട് ജൂലായില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് അധ്യക്ഷനെ പ്രഖ്യാപിക്കും എന്നെല്ലാമായിരുന്നു വിവരം. 28 സംസ്ഥാനങ്ങളിലേക്കുള്ള അധ്യക്ഷ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ബിജെപി പാര്‍ട്ടി ഭരണഘടനയനുസരിച്ച് പകുതി സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാം. എന്നാല്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ കൂടി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമെ തിരഞ്ഞെടുപ്പുണ്ടാകു. ഇപ്പോള്‍ ഓഗസ്റ്റ് 15ന് ശേഷമേ പ്രഖ്യാപനം ഉണ്ടാകു എന്നാണ് സൂചന.

ബീഹാര്‍ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുമ്പോള്‍ അധ്യക്ഷ പ്രഖ്യാപനം നീണ്ടുപോകുന്നതില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ആര്‍എസ്എസും ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് സൂചന. ധര്‍മ്മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, ശിവരാജ് സിംഗ് ചൗഹാന്‍ എന്നീ പേരുകളാണ് പരിഗണനയില്‍ എന്ന വിവരവും പുറത്തുവരുന്നുണ്ട്.

Ads by Google
Friday 18 Jul 2025 02.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google