Monday, March 23, 2026 Last Updated 21 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Jul 2025 09.41 AM

വിദേശത്തുള്ള മാതാവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം ; കണ്ണീരോര്‍മ്മയായ മിഥുന്റെ സംസ്‌ക്കാരം നാളെ നടന്നേക്കും

uploads/news/2025/07/791747/school.jpg

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌ക്കാരം നാളെ നടന്നേക്കും. വിദേശത്തുള്ള മിഥുന്റെ മാതാവ് നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌ക്കാരം നടക്കുക. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. സ്‌കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.

കുവൈത്തില്‍ വീട്ടുജോലിക്കായി പോയതായിരുന്നു മിഥുന്റെ മാതാവ് സുജ വീട്ടുകാര്‍ തുര്‍ക്കിയില്‍ വിനോദയാത്രയ്ക്കായി പോയിരിക്കേ അവര്‍ക്കൊപ്പമാണ്. സുജ നാളെ രാവിലെ നാട്ടിലെത്തുമെന്നാണ് വിവരം. തുര്‍ക്കിയില്‍ നിന്നും കുവൈറ്റില്‍ എത്തി അവിടെ നിന്നുമാണ് തുര്‍ക്കിയില്‍ എത്തുക. സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്.

പ്രാഥമിക റിപ്പോര്‍ട്ടില്‍ അനാസ്ഥയുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്‌കൂള്‍ അധികൃതരുടെയും കെഎസ്ഇബിയുടെയും വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടന കള്‍ ഇന്നും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. തറയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലി ച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

Ads by Google
Friday 18 Jul 2025 09.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google