Monday, March 23, 2026 Last Updated 5 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Jul 2025 04.11 PM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ; കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യുവും എബിവിപിയും

uploads/news/2025/07/791602/3.gif
photo; representative image

കൊല്ലം : തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം ജില്ലയില്‍ നാളെ കെഎസ്‌യു ,എബിവിപി വിദ്യാഭ്യാസ ബന്ദ് . തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു.

അതേസമയം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞ സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രിയും വൈദ്യുതിമന്ത്രിയും. ഇന്ന് രാവിലെയാണ് കളിക്കുന്നതിനിടയില്‍ കെട്ടിടത്തിന് മുകളില്‍ വീണ കൂട്ടുകാരന്റെ ചെരിപ്പ് എടുക്കാന്‍ കയറിയ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തില്‍ കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ ലൈന്‍ നീക്കം ചെയ്യാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ഉയരുന്ന ആരോപണം.

Ads by Google
Thursday 17 Jul 2025 04.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google