Monday, March 23, 2026 Last Updated 6 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Jul 2025 02.28 PM

കൊല്ലത്ത് സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

മൂന്ന് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം
uploads/news/2025/07/791588/1.gif
photo - facebook

കൊല്ലം : കൊല്ലം തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി . കെഎസ്ഇബി വിശദമായ അന്വേഷണം നടത്തും . റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു . മൂന്ന് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം

സംഭവം രണ്ട് ഏജൻസികൾ അന്വേഷിക്കും. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ഇലക്ട്രിക്കൽ സർകിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർക്കും വൈദ്യുതി വകുപ്പ് മന്ത്രി നിർദേശം നൽകി. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർ സ്വതന്ത്ര അന്വേഷണമാണ് നടത്തുക.

അതേസമയം ഇന്ന് രാവിലെയായിരുന്നു തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിന് മുകളില്‍ കൂട്ടുകാരന്റെ ചെരുപ്പെടുക്കാന്‍ കയറിയ വിദ്യാര്‍ത്ഥി വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മരണപ്പെട്ടത്. ഇതേ സ്‌കൂളിലെ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥി 13 കാരന്‍ മിഥുന്‍ മരണമടഞ്ഞ സംഭവം വലിയ വിവാദമായി മാറുകയാണ്. അസ്വാഭാവിക മരണത്തിന് ശാസ്താംകോട്ട പോലീസ് കേസെടുത്തിരിക്കുകയാണ്. സ്‌കൂളനെതിരേ ഗുരുതര ആരോപണമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. സംഭവത്തില്‍ സ്‌കൂളിലേക്ക് യുവമോര്‍ച്ചയും ആര്‍വൈഎഫും യൂത്ത്‌കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തി.

Ads by Google
Thursday 17 Jul 2025 02.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google