Monday, March 23, 2026 Last Updated 4 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Jul 2025 02.14 PM

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരണപ്പെട്ട സംഭവം ; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു ; ശക്തമായ പ്രതിഷേധം

uploads/news/2025/07/791587/school1.jpg

തേവലക്കര: സ്‌കൂളിന്റെ മുകളില്‍ കയറി വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരണപ്പെട്ട സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും ജില്ലാ വിദ്യാഭ്യാസ ഓഫീസറോടും പോലീസിനോടും റിപ്പോര്‍ട്ട് തേടി. ഇന്ന് രാവിലെയായിരുന്നു തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിന് മുകളില്‍ കൂട്ടുകാരന്റെ ചെരുപ്പെടുക്കാന്‍ കയറിയ വിദ്യാര്‍ത്ഥി വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മരണപ്പെട്ടത്. ഇതേ സ്‌കൂളിലെ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥി 13 കാരന്‍ മിഥുന്‍ മരണമടഞ്ഞ സംഭവം വലിയ വിവാദമായി മാറുകയാണ്.

അസ്വാഭാവിക മരണത്തിന് ശാസ്താംകോട്ട പോലീസ് കേസെടുത്തിരിക്കുകയാണ്. സ്‌കൂളനെതിരേ ഗുരുതര ആരോപണമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. സംഭവത്തില്‍ സ്‌കൂളിലേക്ക് യുവമോര്‍ച്ചയും ആര്‍വൈഎഫും യൂത്ത്‌കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തി. കടുത്ത പ്രതിഷേധം കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു മിഥുന്‍ എന്ന വിദ്യാര്‍ത്ഥി സ്‌കൂളിന് മുകളിലൂടെ താഴ്ന്ന നിലയില്‍ വലിച്ചിരിക്കുന്ന വൈദ്യൂതിലൈനില്‍ തട്ടി മരണമടഞ്ഞത്.

സ്‌കൂളിനും കെ.എസ്.ഇ.ബി.യ്ക്കുമെതിരേ നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസവകുപ്പിലെ ഒട്ടേറെ ഉദ്യോഗസ്ഥര്‍ ഇവിടേയ്ക്ക് എത്തിയിട്ടുണ്ട്. മുന്‍മന്ത്രി ഷിബുബേബിജോണും സ്ഥലത്തുണ്ട്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ഉച്ചകഴിഞ്ഞ് സ്‌കൂളിലേക്ക് എത്തുന്നുണ്ട്. രൂക്ഷമായിട്ടാണ് മന്ത്രി പ്രതികരിച്ചത്. സ്‌കൂളിലെ പ്രധാന അദ്ധ്യാപകന് എന്താണ് പണിയെന്ന് മന്ത്രി ചോദിച്ചു. സ്‌കൂളിന് മുന്നില്‍ നാട്ടുകാരും തടിച്ചുകൂടിയിരിക്കുകയാണ്. സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂളാണ് ഇതെന്നാണ് വിവരം.

നേരത്തേ പരാതി ഉന്നയിച്ചിട്ടും ഇത് ഗൗരവത്തില്‍ എടുത്തില്ലെന്നത് കെ.എസ്.ഇ.ബി.യ്ക്ക് നേരെയുള്ള പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. സ്‌കൂളിന് ഫിറ്റ്‌നെസ് നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച ഷീറ്റിട്ട സ്‌കൂളിലെ സൈക്കിള്‍ ഷെഡ് കെട്ടിടം അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചതെന്ന് പഞ്ചായത്ത് പറഞ്ഞു. മിഥുന്റെ മാതാവ് തുര്‍ക്കിയിലാണെന്നാണ് വിവരം. മാതാവിനെ വിവരം അറിയിച്ചിട്ടില്ല. വിവരമറിയിക്കാനുള്ള ശ്രമം നടത്തുകയാണ് ബന്ധുക്കള്‍.

Ads by Google
Thursday 17 Jul 2025 02.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google