Monday, March 23, 2026 Last Updated 8 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Jul 2025 12.24 PM

വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ച സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രിയും വൈദ്യുതിമന്ത്രിയും

uploads/news/2025/07/791570/shivankutty.gif

കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞ സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രിയും വൈദ്യുതിമന്ത്രിയും. ഇന്ന് രാവിലെയാണ് കളിക്കുന്നതിനിടയില്‍ കെട്ടിടത്തിന് മുകളില്‍ വീണ കൂട്ടുകാരന്റെ ചെരിപ്പ് എടുക്കാന്‍ കയറിയ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തില്‍ കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ ലൈന്‍ നീക്കം ചെയ്യാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ഉയരുന്ന ആരോപണം.

സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് ആവശ്യപ്പെട്ടത്. വൈദ്യുതിമന്ത്രി ഡപ്യൂട്ടി ചീഫ് എഞ്ചിനീയറോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടു മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ക്ലാസ്സില്‍ കളിക്കുന്നതിനിടയില്‍ മുകളില്‍ കുടുങ്ങിയ കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാന്‍ കയറിയതാണ് അപകടത്തില്‍ പെട്ടത്. അതേസമയം ലൈന്‍ താന്നു കിടക്കുന്ന കാര്യം നേരത്തേ തന്നെ സ്‌കൂള്‍ പരാതിപ്പെട്ടിരുന്നതാണെന്നും കഴിഞ്ഞ മെയ് മാസത്തില്‍ അറിയിച്ചിരുന്നതാണെന്നും നടപടിയെടുത്തില്ല എന്നുമാണ് ആക്ഷേപം.

സ്‌കൂളിന് അരനൂറ്റാണ്ടെങ്കിലൂം പഴക്കമുണ്ടെന്നും കെട്ടിടത്തിന് എങ്ങിനെയാണ് ഫിറ്റ്‌നസ് നല്‍കിയതെന്നുമുള്ള അമ്പരപ്പിലാണ് നാട്ടുകാര്‍. മുകളിലേക്ക് കയറിയ കുട്ടി കാല്‍ വഴുതിയപ്പോള്‍ ലൈനില്‍ പിടിക്കുകയായിരുന്നു എന്നാണ് വിവരം. പിന്നീട് ബെഞ്ച് ഉപയോഗിച്ചാണ് കുട്ടിയെ താഴെയിട്ടത്. ഉടന്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. കുട്ടികള്‍ സാധാരണഗതിയില്‍ സ്‌കൂളിന് മുകളില്‍ പോകാറില്ല. എട്ട്, ഒമ്പത് ക്ലാസ്സിലെ വിദ്യാര്‍ത്ഥികളാണ് ഈ കെട്ടിടത്തില്‍ പഠിച്ചിരുന്നത്.

Ads by Google
Thursday 17 Jul 2025 12.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google