Monday, March 23, 2026 Last Updated 24 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Jul 2025 10.54 AM

കാനഡയില്‍ മലയാളി യുവതി മരിച്ച നിലയില്‍, മൃതദ്ദേഹം കണ്ടെത്തിയത് ശുചിമുറിയില്‍

https://www.samakalikamalayalam.com/news/world/2025/Jul/17/malayali-kollam-woman-found-dead-in-canada

ടൊറന്റോ: മലയാളി യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശിയും പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകളായ അനീറ്റ ബെനാന്‍സ് (25) ആണു മരിച്ചത്.

കാനഡയില്‍ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ.

കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.

Ads by Google
Thursday 17 Jul 2025 10.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google