Monday, March 23, 2026 Last Updated 18 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Jul 2025 04.20 PM

വയറിളക്കവും ഛർദ്ദിയും, തൃക്കാക്കരയിൽ കോളേജ് ഹോസ്റ്റലിലെ 35 വിദ്യാർത്ഥികൾ ആശുപത്രിയിൽ

uploads/news/2025/07/791406/ambulance.gif
photo; representative image

കൊച്ചി: എറണാകുളം തൃക്കാക്കര കെഎംഎം കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് വയറിളക്കവും ഛർദ്ദിയും. 35 വിദ്യാത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലിലെ വിദ്യാത്ഥികൾക്കാണ് രോഗബാധയുണ്ടായത്. 25 പെൺകുട്ടികളേയും, 10 ആൺകുട്ടികളേയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ വിദ്യാർഥികളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.

ഹോസ്റ്റൽ ടാങ്കിലെ വെള്ളം മലിനമായിരുന്നുവെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞതിനെത്തുടർന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ടാങ്കിലെ വെള്ളത്തിന്റെ്‌ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ രോഗബാധയുടെ യഥാർത്ഥ കാരണം വ്യക്തമാകൂ.

Ads by Google
Wednesday 16 Jul 2025 04.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google