Monday, March 23, 2026 Last Updated 25 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Jul 2025 10.58 AM

അഡ്വ. ജിസ്‌മോളും മക്കളും മരിച്ച കേസ് ക്രൈംബ്രാഞ്ചിന് ; ഹൈക്കോടതി നിര്‍ദേശം പിതാവിന്റെ ഹര്‍ജിയില്‍

uploads/news/2025/07/791367/jessi.jpg

കൊച്ചി: മക്കളുമായി മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം സ്വദേശിനി അഡ്വ. ജിസ്‌മോള്‍ തോമസിന്റെയും മക്കളുടെയും മരണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. കേസില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ജിസ്‌മോളുടെ പിതാവ് തോമസ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതിയുടേതാണ് നിര്‍ദേശം. ഒരാഴ്ചയ്ക്കകം ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഹൈക്കോടതി ഏറ്റുമാനൂര്‍ പോലീസിനോട് ആവശ്യപ്പെട്ടു. നാലുമാസമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി.

മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഹൈക്കോടതിയിലടക്കം പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകയുമായിരുന്നു ജിസ്‌മോള്‍. പോലീസ് നല്‍കുന്ന വിശദീകരണത്തില്‍ പറയുന്ന വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചു മീനച്ചിലാറ്റില്‍ പോയി ആത്മഹത്യ ചെയ്തുവെന്നുമുള്ള പോലീസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു പിതാവ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്.

കേസില്‍ ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത തള്ളിക്കളായനാകില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരിക മാനസീക പീഡനം നേരിട്ടിരുന്ന ജിസ്‌മോളെ മക്കള്‍ക്കൊപ്പം ഏപ്രില്‍ 15 നായിരുന്നു മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്്. ജിസ്‌മോളുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവ്, മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരേ കേസെടുത്തു. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലായിരുന്നു ജിസ്‌മോളെ ഭര്‍ത്തൃവീട്ടുകാര്‍ ദ്രോഹിച്ചിരുന്നത്. ഭര്‍ത്താവിനെയും മാതാവിനെയും സഹോദരിയേയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും മീനച്ചിലാറിന്റെ തീരത്തേക്ക് ജിസ്‌മോളും മക്കളും പോകുന്നത് കണ്ടിട്ടില്ലെന്നും പറഞ്ഞിട്ടുണ്ട്.

Ads by Google
Wednesday 16 Jul 2025 10.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google