Monday, March 23, 2026 Last Updated 24 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Jul 2025 01.41 PM

എഡിജിപിയുടെ വിവാദ ശബരിമലയാത്ര ; സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി

uploads/news/2025/07/791184/ADGP-ajithkumar.jpg

പത്തനംതിട്ട: എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ വിവാദ ശബരിമല സന്ദര്‍ശനത്തില്‍ ഹൈക്കോടതിയില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് നല്‍കി. എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്നും ഗുരുതരമായ ഉത്തരവ് ലംഘനം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സപെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണനാണ് റിപ്പോര്‍ട്ട് നല്‍കിയത്. ശബരിമലയില്‍ ഞായറാഴ്ച നടന്ന നവഗ്രഹ പ്രതിഷ്ഠാ ചടങ്ങുകള്‍ മുന്‍ നിര്‍ത്തി ശനിയാഴ്ച എഡിജിപി ട്രാക്ടറില്‍ കയറി ശബരിമലയില്‍ പോയതാണ് വിവാദമായിരിക്കുന്നത്.

ശബരിമലയിലേക്ക് ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതി നിര്‍ദേശം. ടാക്ടറില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളു എന്നും പറയുന്നു. എന്നാല്‍ ശനിയാഴ്ച വൈകിട്ട് ശബരിമലയില്‍ എത്തിയ എഡിജിപി സിസിടിവി ഇല്ലാത്ത സ്ഥലത്തുകൂടി ട്രാക്ടറില്‍ സഞ്ചരിച്ചെന്നാണ് ആരോപണം. പമ്പാ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം സ്വാമി അയ്യന്‍ റോഡിലെ ചെറിയ അരുവി കഴിഞ്ഞ് ഒന്നാം വളവില്‍വെച്ച് ശബരിമലയിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രാക്ടറില്‍ എഡിജിപി കയറിയെന്നും സന്നിധാനത്ത് ചെരുപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലം വരെ ട്രാക്ടറില്‍ സഞ്ചരിച്ചു എന്നുമാണ് ആരോപണം. ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലം വരെയെത്തിയ ശേഷം വീണ്ടും ഇറങ്ങി നടന്നുപോയി.

പമ്പാ സന്നിധാനം പാതയില്‍ സാധനനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവു. അതില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ എന്നാണ് 12 വര്‍ഷം മുമ്പ് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ സിസിടിവി ഇല്ലാത്ത സ്ഥലം നോക്കി എഡിജിപി ട്രാക്ടറില്‍ കയറുകയും ഇറങ്ങുകയും ചെയ്‌തെന്നാണ് ആക്ഷേപം. സിസിടിവി ഇല്ലാത്തതിനാല്‍ അദ്ദേഹം സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ലെങ്കിലും എഡിജിപി ട്രാക്ടറില്‍ സഞ്ചരിക്കുന്നതിന്റെ ഫോട്ടോ സ്‌പെഷ്യല്‍ കമ്മീഷണറുടെ പക്കല്‍ എത്തുകയും ചെയ്തിട്ടുള്ളതായി വിവരമുണ്ട്.

Ads by Google
Tuesday 15 Jul 2025 01.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google