Monday, March 23, 2026 Last Updated 25 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Jul 2025 01.11 PM

നിമിഷപ്രിയയുടെ മോചനം: യെമനിലേക്ക് കാന്തപുരത്തിന്റെ പ്രതിനിധിയെ അയയ്ക്കാന്‍ തീരുമാനം

uploads/news/2025/07/791182/yeman.jpg

യെമനില്‍ വധശിക്ഷയ്ക്ക് വിധേയമായിരിക്കുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ യെമനിലേക്ക് കാന്തപുരത്തിന്റെ പ്രതിനിധിയെ അയയ്ക്കാന്‍ തീരുമാനം. മര്‍ക്കസിലെ കൂടിയാലോചനയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. യെമനിലെ വിശ്വാസസമൂഹമായി ചേര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടാനാണ് ഉദ്ദേശം. പ്രതിനിധികളെ അയക്കുന്നതാണ് ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നീക്കത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ നീക്കങ്ങളില്‍ ഒന്നായിരിക്കും ഇത്.

തലാലിന്റെ കുടുംബം ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. ഇന്നലെയാണ് സഹോദരന്‍ ആദ്യമായി മതപണ്ഡിതരുടെ നിര്‍ദേശപ്രകാരം ആദ്യമായി ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചകളില്‍ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹബീബിന്റെ ഇടപെടല്‍ ഒരു പ്രധാന അനുയായി കൂടി ഇൗ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഇത് അന്തിമമായി നിമിഷപ്രിയയ്ക്ക് ആശ്വാസകരമാകുമെന്നാണ് കരുതുന്നത്. വധശിക്ഷ നീട്ടിവെയ്ക്കുക എന്നതിനാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാന്യം നല്‍കുന്നതെന്നാണ് വിവരം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെട്ടതോടെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ പരിഹരിക്കാന്‍ സഹായകമായേക്കും എന്ന വിവരമാണ് ആക്ഷന്‍കൗണ്‍സില്‍ കരുതുന്നത്.

വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങള്‍ യമനില്‍ തുടരവെയാണ് പ്രതിനിധികളെ അയക്കാനും തീരുമാനിക്കുന്നത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ തുടരുകയാണ്. കാന്തപുരത്തിന്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാന്‍ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളില്‍ നിര്‍ണ്ണായകമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് പോലും ഇടപെടാന്‍ പരിമിതിയുണ്ടായിരുന്ന വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന അനൗദ്യോഗിക ചര്‍ച്ചകള്‍ ഏറെ നിര്‍ണ്ണായകമാണ്.

Ads by Google
Tuesday 15 Jul 2025 01.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google