Monday, March 23, 2026 Last Updated 21 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Monday 14 Jul 2025 01.45 PM

വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത് കേസിനെ ബാധിക്കുന്നു ; വിജിലന്‍സിനെ വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കാന്‍ നീക്കം

uploads/news/2025/07/790996/vigilance.jpg

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ വിവരാവകാശ പരിധിയില്‍ നിന്നും ഒഴിവാക്കിയതിന് സമാനമായി വിജിലന്‍സിനെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ നീക്കം. വിവരാവകാശത്തിലെ ഇരുപത്തിനാലാം വകുപ്പ് പ്രകാരം വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും വിജിലന്‍സിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നേരത്തേ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഫയല്‍ നിയമവകുപ്പിന്റെ പരിധിയിലാണ്. കേസിന്റെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് അന്വേഷണങ്ങളെ ബാധിക്കും. വിജിലന്‍സ് ഒരു പരാതിയില്‍ കേസെടുക്കുന്നത് പ്രാഥമികാന്വേഷണവും വെരിഫിക്കേഷനുമെല്ലാം കഴിഞ്ഞാണെന്നും അന്വേഷണത്തിന് ശേഷവും പലതരം വിവരശേഖരണം ഉണ്ടാകുമെന്നും ജനുവരി 11 ന് വിജിലന്‍സ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത നല്‍കിയ കത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വിജിലന്‍സിനെ പൂര്‍ണ്ണമായും വിവരാവകാശനിയമ പരിധിയില്‍ നിന്നും ഒഴിവാക്കാനാണ് ആവശ്യം.

ആഭ്യന്തര വകുപ്പിന്റെ നടപടികളുടെ ഭാഗമായി പൊതുഭരണവകുപ്പിന് കത്ത് കൈമാറിയിട്ടുണ്ട്. പൊതുഭരണവകുപ്പ് ഇത് പരിശോധിച്ച് ഉത്തരവിറക്കുക എന്നതാണ് അടുത്ത നടപടിയെന്നിരിക്കെ വിവരാവകാശ കമ്മീഷണര്‍ ഇതിനെ എതിര്‍ക്കുമോ എന്നാണ് അറിയേണ്ടത്.

Ads by Google
Monday 14 Jul 2025 01.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google