Monday, March 23, 2026 Last Updated 16 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Monday 14 Jul 2025 11.35 AM

'സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരം' ; ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ബോര്‍ഡ് വെയ്ക്കാനൊരുങ്ങി കേന്ദ്രം

uploads/news/2025/07/790983/samosa.jpg

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അനേകം പേരുടെ ഇഷ്ടപ്പെട്ട വിഭവമായ സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന് ഒരു സന്ദേശം ഉണ്ടായാല്‍ എങ്ങിനിരിക്കും? എന്തായാലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഈ നിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഈ വിഭവങ്ങളില്‍ എത്രയെണ്ണയുണ്ടെന്നും എന്തൊക്കെ വസ്തുക്കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും 'ആരോഗ്യത്തിന് ഹാനികരം' എന്ന സന്ദേശം ഇവ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നുമാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

നാഗ്പൂര്‍ എയിംസില്‍ നിന്നുമാണ് ഈ വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. എയിംസ് അടക്കമുള്ള സ്ഥാപനങ്ങളിലെ സ്റ്റാളുകളില്‍ വിവരം പ്രദര്‍ശിപ്പിക്കണമെന്നാണ് വിവരം. എയിംസ് നാഗ്പൂര്‍ ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്ര സ്ഥാപനങ്ങളിലും 'ഓയില്‍ ആന്‍ഡ് ഷുഗര്‍ ബോര്‍ഡുകള്‍' സ്ഥാപി ക്കാന്‍ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട് - ദൈനംദിന ലഘുഭക്ഷണങ്ങളില്‍ എത്രത്തോളം കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട് എന്ന വ്യക്തമായ പോസ്റ്ററുകള്‍ വേണമെന്നും പുകയില പോലെയുള്ള ജങ്ക് ഫുഡ് ചികിത്സിക്കുന്നതിനുള്ള ആദ്യപടി എന്ന നിലയിലാണ് നല്‍കിയിരിക്കുന്നതെന്നുമാണ് വിവരം.

ഇതിന് പുറമേ ലഡ്ഡു, വടാപാവ്, പക്കോട എന്നിവയും പ്രതിസന്ധിയിലാണ്. കഫ്റ്റീരിയകള്‍, പൊതുസ്ഥങ്ങള്‍ എന്നിവിടങ്ങളില്‍ ഉടന്‍ ഈ മുന്നറിയിപ്പുകള്‍ പ്രത്യക്ഷപ്പെടുമെന്ന് എയിംസ് നാഗ്പൂര്‍ അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. പഞ്ചസാരയും ട്രാന്‍സ് ഫാറ്റുമാണ് ഏറ്റവും പുതിയ പുകയിലയെന്ന് നാഗ്പൂരിലെ ഹൃദയാരോഗ്യവിദഗ്ദ്ധരും പറയുന്നു. രാജ്യം പൊണ്ണത്തടിയുടെ പിടിയിലാണെന്ന് രാജ്യത്തെ സര്‍ക്കാരിന്റെ തന്നെ ഒരു ആന്തരീക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ 44.9 കോടി പേര്‍, അഞ്ചിലൊന്ന് മുതിര്‍ന്നവര്‍ വീതം അമിതഭാരത്തിന്റെ പിടിയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ 2050 ല്‍ ഇന്ത്യ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമതെത്തും.

ശാരീരകാദ്ധ്വാനം ഇല്ലായ്മയും മോശം ഭക്ഷണക്രമവും മൂലം കുട്ടികളിലെ പൊണ്ണത്തടിയും കൂടുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം ഈ ഭക്ഷണങ്ങള്‍ നിരോധിക്കുകയല്ല അവയ്ക്ക് മേല്‍ മുന്നറിയിപ്പ് നല്‍കുക മാത്രമാശണന്നും ആരോഗ്യവിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആ മാറ്റത്തെ പ്രതിഫലിപ്പിക്കുന്ന ആദ്യ നഗരങ്ങളിലൊന്നാണ് നാഗ്പൂര്‍ നിരോധനങ്ങള്‍ കൊണ്ടല്ല, മറിച്ച് ധീരവും വിഷ്വല്‍ നഡ്ജുകളുമായാണ്.

Ads by Google
Monday 14 Jul 2025 11.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google