Monday, March 23, 2026 Last Updated 14 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Jul 2025 11.32 AM

ശശി തരൂരിന്റേത് അവസരവാദമെന്ന് വീക്ഷണം ; രൂക്ഷമായി വിമര്‍ശിച്ച് മുഖപത്രത്തില്‍ ലേഖനം

uploads/news/2025/07/790672/shASHI.gif

ഡോണള്‍ഡ് ട്രംപിന്റെ മുന്നില്‍ ശശി തരൂരിന്റെ നയതന്ത്ര നീക്കങ്ങള്‍ തകര്‍ന്നടിഞ്ഞെന്നും ശശി തരൂരിന്റെ നയതന്ത്ര സന്ദര്‍ശനത്തിന് പിന്നാലെ ട്രംപ് പാക് സൈനിക മേധാവിക്ക ചുവപ്പ് പരവതാനി വിരിച്ചെന്നും വീക്ഷണം. മോദി സ്തുതിയില്‍ ഡോ. ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തുകയാണ് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ശശി തരൂരിന്റെ മോദി സ്തുതിയെ അവസരവാദം എന്നാണ് വിമര്‍ശനം.

കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ. ജോണ്‍സണ്‍ എബ്രഹാമിന്റേതാണ് ലേഖനം. തരൂരിന്റെ നയതന്ത്ര സന്ദര്‍ശനം കഴിഞ്ഞയുടന്‍ അസീം മുനീറുമായുള്ള കൂടിക്കാഴ്ച ബഹുമതിയായി കാണുന്നുവെന്നു ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍ തരൂരിനും സംഘത്തിനും യു.എസ്. വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനേ കഴിഞ്ഞുള്ളുവെന്നും ലേഖനത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്.

പ്രോട്ടോക്കോള്‍ ലംഘിച്ച് രാഷ്ട്രതലവന്‍മാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും ലഭിക്കുന്ന ബഹുമതിയാണ് ട്രംപ് അസീം മുനീറിന് നല്‍കിയത്. ആദ്യ രണ്ട് ഘട്ടങ്ങളിലും പാര്‍ലമെന്റില്‍ മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്ന കോണ്‍ഗ്രസ് എംപിയായിരുന്നു ശശി തരൂര്‍ മൂന്നാം മോദി സര്‍ക്കാരിനെതിരെ മൃദുസമീപനമാണ് കൈക്കൊണ്ടിരുന്നത്. കോണ്‍ഗ്രസിനെ എതിര്‍ത്തും മോദിയെ അനുകൂലിച്ചു ശശി തരൂര്‍ നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസിന് ചെറിയ തലവേദനയല്ല ഉണ്ടാക്കിയിരിക്കുന്നത്.

ദേശീയ നേതൃത്വം നിരന്തരമായി അവഗണിക്കുന്നു എന്നാണ് തരൂരിന്റെ പരാതി. വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും ദേശീയതലത്തില്‍ തരൂരിന് ചുമതലകള്‍ ഒന്നും നല്‍കിയിരുന്നില്ല. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും തരൂരിനെ മാറ്റിയതും, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലവേണമെന്ന തരൂരിന്റെ ആവശ്യം തള്ളിയതും അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി.

കഴിഞ്ഞ ആറുമാസക്കാലമായി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങള്‍ നടത്തുമ്പോഴും പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിരുന്നില്ല എന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചയ്ക്കും തര്‍ക്കങ്ങള്‍ക്കും കാരണമായി മാറിയിട്ടുണ്ട്.

Ads by Google
Saturday 12 Jul 2025 11.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google