Monday, March 23, 2026 Last Updated 17 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Friday 11 Jul 2025 11.48 AM

ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയേക്കും ; സെന്‍സര്‍ബോര്‍ഡിനെ പുതിയ പതിപ്പ് കാണിക്കും

uploads/news/2025/07/790512/janaki.jpg

തിരുവനന്തപുരം: പേരിന്റെ പേരില്‍ വിവാദത്തിലായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പുതുക്കിയ പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയേക്കും. പുതുക്കിയ പതിപ്പ് അണിയറക്കാര്‍ ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. മ്യൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത സബ് ടൈറ്റിലും ഉള്‍പ്പെട്ട ഭാഗങ്ങള്‍ തിരുവനന്തപുരം സെന്‍സര്‍ബോര്‍ഡ് ഓഫീസില്‍ പ്രദര്‍ശിപ്പിക്കും.

ചിത്രത്തിന്റെ പേര് വി ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കാമെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാവിലെ പത്തുമണിയോടെ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലായിരിക്കും സമര്‍പ്പിക്കുക. പുതുക്കിയ പതിപ്പ് പൂര്‍ണമായും സമര്‍പ്പിക്കേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. പേരിന് മുന്നില്‍ വി. എന്നോ മുഴുവന്‍ പേരായ ജാനകി വിദ്യാധരനെന്നോ ഉപയോഗിക്കണം എന്ന സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശം സിനിമയുടെ അണിയറക്കാര്‍ അംഗീകരിച്ചിരുന്നു.

വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ചിത്രം എത്രയും വേഗം തീയറ്ററുകളില്‍ എത്തിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നിര്‍മാതാക്കള്‍ അംഗീകരിച്ചത്. സിനിമയില്‍ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളെല്ലാം മാറ്റില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക. കേസ് പരിഗണിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റുന്നതിലെ ബുദ്ധിമുട്ട് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

ജാനകി എന്ന പേര് ഉപയോഗിക്കുന്ന 96 ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം 'ജാനകി' എന്ന പേരിലാണ് കുടുങ്ങിയത്. പീഡനത്തിരയായി ഗര്‍ഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Ads by Google
Friday 11 Jul 2025 11.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google