Monday, March 23, 2026 Last Updated 12 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Friday 11 Jul 2025 11.33 AM

അനില്‍കുമാറിന്റെ ഫയലുകള്‍ വൈസ് ചാന്‍സലര്‍ തള്ളി; കേരളാസര്‍വകലാശാലയില്‍ പോര് തുറന്നയുദ്ധത്തിലേക്ക്

uploads/news/2025/07/790510/KERala-university.jpg

തിരുവനന്തപുരം : നാടകീയ രംഗങ്ങള്‍ അരങ്ങേറുന്ന കേരളാസര്‍വകലാശാലയില്‍ രജിസ്ട്രാര്‍ വൈസ് ചാന്‍സലര്‍ പോരാട്ടം തുറന്ന യുദ്ധത്തിലേക്ക്. കഴിഞ്ഞദിവസം വൈസ്ചാന്‍സലറുടെ നിര്‍ദേശം മറികടന്ന് ഓഫീസില്‍ എത്തിയ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ അയച്ച ഫയലുകള്‍ തള്ളി വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍. താന്‍ താല്‍ക്കാലിക രജിസ്ട്രാറായി ചുമതലപ്പെടുത്തിയ മിനി കാപ്പന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് എന്ന രീതിയില്‍ അയച്ച ഫയലുകളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.

രജിസ്ട്രാറായി താന്‍ സസ്‌പെന്റ് ചെയ്ത് അനില്‍കുമാര്‍ ഇപ്പോഴും നടപടിക്കകത്ത് നില്‍ക്കുകയാണെന്നും അദ്ദേഹം ഓഫീസില്‍ വന്നോട്ടെ ഇരുന്നോട്ടെ എന്നാല്‍ അയച്ച ഫയലുകള്‍ അംഗീകരിക്കാന്‍ താന്‍ തയ്യാറല്ല എന്ന സൂചയാണ് ഇതിലൂടെ വി.സി. നല്‍കിയിരിക്കുന്നത്. അതേസമയത്താണ് മിനികാപ്പന്‍ നല്‍കിയ 25 ഫയലുകള്‍ അംഗീകരിക്കുകയും ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മിനികാപ്പനെ രജിസ്ട്രാറിന്റെ ചുമതല നല്‍കിയതോടെ യൂണിവേഴ്‌സിറ്റിയില്‍ രണ്ടു രജിസ്ട്രാര്‍മാരായി മാറിയിരുന്നു.

കഴിഞ്ഞദിവസം അനില്‍കുമാറിന് ഇ ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ അവസരം നല്‍കരുതെന്ന് രജിസ്ട്രാര്‍ ഓഫീസിലെ കംപ്യൂട്ടര്‍ വിഭാഗം മേധാവിയോടും വി.സി. പറഞ്ഞിരുന്നു. എന്നാല്‍ അനില്‍കുമാര്‍ ഇന്നലെ ഓഫീസില്‍ എത്തുകയും ഫയലുകള്‍ നോക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വി.സി. എന്നാല്‍ അനില്‍കുമാര്‍ അയയ്ക്കുന്ന ഫയലില്‍ വീണ്ടും വെട്ടിയിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ വീണ്ടും സിന്‍ഡിക്കേറ്റ് ഇടപെടുന്ന നിലയിലായിരിക്കുകയാണ് കാര്യങ്ങള്‍. നേരത്തേ വി.സി. നല്‍കിയ അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് സിന്‍ഡിക്കേറ്റായിരുന്നു. ഇതോടെയാണ് വി.സിയുടെ വിലക്കുകളെല്ലാം മറികടന്ന് അനില്‍കുമാര്‍ എത്തിയത്.

ഓണ്‍ലൈന്‍വിഴിയാണ് വി.സി. കമ്യൂണിക്കേഷന്‍ നടത്തിയിരുന്നത്. അതുകൊണ്ട് വിഷയത്തില്‍ ഇടപെടുന്നതില്‍ സിന്‍ഡിക്കേറ്റിന് കഴിയുമായിരുന്നില്ല. എന്നാല്‍ രജിസ്ട്രാറും വൈസ് ചാന്‍സലറും യൂണിവേഴ്‌സിറ്റിയില്‍ എത്തിയതോടെ ഇനിയെന്ത് എന്ന നിലയിലായി കാര്യങ്ങള്‍. നേരത്തേ മിനികാപ്പന് രജിസ്ട്രാര്‍ ചെയ്യേണ്ട എല്ലാകാര്യങ്ങളും ചെയ്തുകൊള്ളാന്‍ മോഹന്‍ കുന്നുമ്മേല്‍ അനുമതി നല്‍കിയിരുന്നു. അടിയന്തിര ആവശ്യമുള്ള ഫയലുകള്‍ തനിക്ക് നേരിട്ട് നല്‍കാനും അല്ലാത്തത് മിനികാപ്പന്‍ വഴി നിര്‍വ്വഹിക്കാനുമാണ് വി.സി. ജോയന്റ് രജിസ്ട്രാര്‍ മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Ads by Google
Friday 11 Jul 2025 11.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google