Monday, March 23, 2026 Last Updated 15 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Jul 2025 07.34 PM

അമിത് ഷാ നാളെ എത്തും; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് മറ്റന്നാള്‍ തുടക്കം

amit shah

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി മുതിര്‍ന്ന നേതവുമായ അമിത് ഷാ ജൂലൈ 11-ന് രാത്രി പത്തുമണിയോടെ തിരുവനന്തപുരത്ത് എത്തും. രണ്ട് പരിപാടികളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി തിരുവനന്തപുരത്ത് പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാര്‍ഡ് തല നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും.

വാര്‍ഡുതല പ്രതിനിധികളുടെ യോഗത്തില്‍ 'കേരളം മിഷന്‍ 2025' അമിത് ഷാ പ്രഖ്യാപിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന സംഘടനാതല പ്രചാരണത്തിന് ഇതോടെ ഔദ്യോഗിക തുടക്കമാകും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5000 വാര്‍ഡ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ബാക്കിയുള്ള 10 ജില്ലകളിലെയും വാര്‍ഡ് പ്രതിനിധികള്‍ പഞ്ചായത്ത് തലത്തില്‍ ഒന്നിച്ച് ഈ യോഗത്തില്‍ വെര്‍ച്വല്‍ ആയി പങ്കെടുക്കും.

Ads by Google
Thursday 10 Jul 2025 07.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google