Monday, March 23, 2026 Last Updated 15 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Jul 2025 04.58 PM

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരണസംഖ്യ 16 ആയി, കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി

gujarat

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഗംഭിറ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 16 ആയി. അപകടത്തില്‍ നാലു പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രദേശത്തെ കനത്ത മഴയും നദിയില്‍ വെള്ളം കുത്തിയൊലിച്ച് എത്തുന്നതും തെരച്ചിലിന് തടസമാകുന്നുണ്ട്. പരിക്കേറ്റ് വിവിധ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ച് പേരില്‍ മുന്നു പേരുടെ നില ഗുരുതരമാണ്.

വഡോദര-ആനന്ദ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗം ഇന്നലെയാണ് തകര്‍ന്ന് വീണത്. ഈ സമയം പാലത്തിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേക്ക് പതിക്കുകയായിരുന്നു. പാലത്തില്‍ നിന്നും നദിയിലേക്ക് വീണ നാലു വാഹനങ്ങളിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. രണ്ട് ട്രക്കുകള്‍, ഒരു ബൊലേറോ, ഒരു പിക്കപ്പ് വാന്‍ എന്നിവ പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് പെട്ടെന്ന് പാലം തകര്‍ന്നുവീണത്. അപകടത്തില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) എന്നി സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണെന്നും, നാല് കിലോമീറ്റര്‍ ആഴത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും വഡോദര കലക്ടര്‍ അനില്‍ ധമേലിയ മാധ്യമങ്ങളോട് പറഞ്ഞു.

Ads by Google
Thursday 10 Jul 2025 04.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google