Monday, March 23, 2026 Last Updated 15 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Jul 2025 02.22 PM

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ യുടെ മാര്‍ച്ച് ; ഇരുവശത്തും ബാരിക്കേഡ് വെച്ച് തടഞ്ഞ് പോലീസ്

uploads/news/2025/07/790337/SFI.jpg

തിരുവനന്തപുരം: സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് രാജ്ഭവനിലേക്ക് എസ്എഫ്‌ഐ യുടെ മാര്‍ച്ച്. സംഘി വിസി അറബിക്കടലില്‍ എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്. പോലീസ് ബാരിക്കേഡ് വെച്ചും ജലപീരങ്കി ഉപയോഗിച്ചുമാണ് പ്രവര്‍ത്തകരെ തടയുന്നത്.

മാര്‍ച്ച് തടയാന്‍ വന്‍ പോലീസ് സന്നാഹമാണ് രാജ്ഭവന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണര്‍ക്കും രാജ്ഭവനും വൈസ് ചാന്‍സലര്‍ക്കും എതിരേ മുദ്രാവാക്യം വിളികളുമായിട്ടാണ് എസ്എഫ്‌ഐ പ്രതിഷേധം. ഇരുവശത്തുമായി ബാരിക്കേഡുകള്‍ വെച്ചും അവ െപ്ലാസ്റ്റിക്് വടം കൊണ്ടു മുറുക്കി കെട്ടിയുമാണ് പോലീസ് ബാരിക്കേഡ് നിലനിര്‍ത്തിയിരിക്കുന്നത്. ബാരിക്കേഡിന് മുകളിലേക്ക് കയറി അതിശക്തമായ പ്രതിഷേധമണ് നടത്തുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പല തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

രാജ്ഭവന്റെ ഇരുഭാഗത്തും ബാരിക്കേഡ് വെച്ചിരിക്കുകയാണ്. വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം കേരളസര്‍വകലാശാലയിലേക്ക് പ്രതിഷേധവുമായി എത്തിയ എസ്എഫ്‌ഐ ബാരിക്കേഡുകളും പ്രതിരോധവുമെല്ലാം മറികടന്ന് സര്‍വകലാശാലയ്ക്കുള്ളില്‍ വൈസ്ചാന്‍സലറുടെ ക്യാബിന് സമീപം എത്തിയ ശേഷമായിരുന്നു പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

പോലീസിന്റെ സഹായത്തോടെയാണ് എസ്എഫ്‌ഐക്കാര്‍ അകത്തുകയറിയതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കടുത്ത സുരഷാ സന്നാഹമാണ് പോലീസ് ഒരുക്കിയത്. ബസ് ഒക്കെ കൊണ്ടിട്ടായിരുന്നു പോലീസിന്റെ പ്രതിരോധം. ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം പ്രവര്‍ത്തക നടത്തിയതിനെ തുടര്‍ന്ന് നാലു തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

Ads by Google
Thursday 10 Jul 2025 02.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google