Monday, March 23, 2026 Last Updated 16 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Jul 2025 01.44 PM

വേര്‍പിരിഞ്ഞ ഭാര്യയേയും ലിവിംഗ് പങ്കാളിയേയും ഭര്‍ത്താവ് വിളിച്ചുവരുത്തി ; യുവതിയുടെ കഴുത്തുമുറിച്ചു, പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചു വികൃതമാക്കി

uploads/news/2025/07/790332/crime.jpg

ജയ്പൂര്‍: വേര്‍പിരിഞ്ഞ ഭാര്യയുടെ കഴുത്ത് അറുക്കുകയും ലൈവ്-ഇന്‍ പങ്കാളിയുടെ ജനനേന്ദ്രിയം മൂറിച്ചുമാറ്റിയും ഭര്‍ത്താവ്. ഒഡീഷയിലെ ജാജ്പൂരില്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ജാജ്പൂരിലെ മലഹത് ഗ്രാമത്തിലാണ് സംഭവം. ജരാദ ഗ്രാമത്തിലെ താമസക്കാരനായ മനോജ് കുമാര്‍ മൊഹന്തിയെന്നയാളാണ് പ്രതി. ഇയാള്‍ വേര്‍പിരിഞ്ഞ ഭാര്യയെയും അവരുടെ നിലവിലെ പങ്കാളിയായ പ്രശാന്ത് നാഥിനെയും ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പോലീസ് പറയുന്നതനുസരിച്ച്, സ്ത്രീയുടെ കഴുത്ത് കൃത്യമായി മുറിച്ചിരുന്നു, ഒപ്പം അവളുടെ കൂടെയുള്ളയാളുടെ ജനനേന്ദ്രിയഭാഗം ഗുരുതരമായി വികൃതമാക്കിയിരുന്നു. ഇരകളായ രണ്ടുപേരും ഗുരുതരാവസ്ഥയിലായിരുന്നു. ഏകദേശം ഒരു വര്‍ഷം മുമ്പ് യുവതി ജരാദയിലെ ഭര്‍ത്താവിന്റെ വീട് ഉപേക്ഷിച്ച് പ്രശാന്ത് നാഥിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇത് അവളുടെ ആദ്യ ഭര്‍ത്താവിന്റെ കുടുംബവുമായി സംഘര്‍ഷത്തിന് കാരണമായി. ഭര്‍ത്താവിന്റെ നിരന്തരപീഡനത്തില്‍ മടുത്താണ് താന്‍ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതെന്നാണ് യുവതിയുടെ മൊഴി. ഭര്‍ത്താവിന്റെ വീട്ടുകാരാണ് തന്നെ ആക്രമിച്ചതെന്നും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

കുടുംബ അനുരഞ്ജന യോഗത്തിനെന്ന വ്യാജേന ഭാര്യയേയും പ്രശാന്തിനെയും മലാഹത്തിനടുത്തുള്ള കനാല്‍ തീരത്തേക്ക് വശീകരിച്ച് കൊണ്ടുപോയ ശേഷമായിരുന്നു ആക്രമണം. ഇരുവരും സതിപൂര്‍ പാലത്തിലേക്ക് എത്തിയപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചേര്‍ന്ന് ഞങ്ങളെ കെട്ടിയിട്ടെന്നും എന്നിട്ട് കഴുത്ത് മുറിച്ച് താഴേക്ക് തള്ളിയിടുകയായിരുന്നെന്നും അവര്‍ പറഞ്ഞു. പരിക്കേറ്റ ദമ്പതികളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ജില്ലാ ആശുപത്രിയിലേക്ക് അടിയന്തിരമായി കൊണ്ടുവരികയും ചെയ്തു. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിലിലാണ്.

Ads by Google
Thursday 10 Jul 2025 01.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google