Monday, March 23, 2026 Last Updated 9 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Jul 2025 09.08 AM

കേരളാ കോണ്‍ഗ്രസുകള്‍ സി.പി.എം. നിരീക്ഷണത്തില്‍!

uploads/news/2025/07/790305/kerala-congrass.gif

തിരുവനന്തപുരം : ഇടതുമുന്നണിയിലെ രണ്ട് കേരളാ കോണ്‍ഗ്രസുകള്‍ സി.പി.എം. നിരീക്ഷണത്തില്‍. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളാ കോണ്‍ഗ്രസ് (എം), കേരളാ കോണ്‍ഗ്രസ് (ബി) പാര്‍ട്ടികള്‍ മുന്നണിമാറ്റസാധ്യത തേടുന്നുവെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണിത്.

മുന്നണിമാറ്റസാധ്യത കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. നിഷേധിച്ചിട്ടുണ്ടെങ്കിലും തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനുള്ള തയാറെടുപ്പിലാണ്. അത്തരം ഏത് നീക്കത്തെയും സി.പി.ഐ. എതിര്‍ക്കുമെന്നുറപ്പ്. ഇത് മുന്നില്‍ക്കണ്ടുള്ള ചര്‍ച്ചകള്‍ ചില കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ യു.ഡി.എഫുമായി നടത്തുന്നുണ്ടോയെന്ന സംശയം സി.പി.എമ്മില്‍ സജീവമാണ്.

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പൊതുപണിമുടക്കില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ മുന്നണിയെ വെട്ടിലാക്കിയതും സി.പി.എം. സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. വിവാദപ്രസ്താവനയോടെ സി.ഐ.ടി.യുവും ഗണേഷ്‌കുമാറിനെതിരേ രംഗത്തുവന്നു. ഇക്കാര്യം അടുത്ത ഇടതുമുന്നണിയോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം, മുന്നണിമാറ്റം സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ പൂര്‍ണമായി തള്ളിക്കളയുന്നുവെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസി(എം)ന്റെ രാഷ്ട്രീയനിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങിവയ്ക്കുന്നതാണ് ഉചിതമെന്നും ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം സഹിതമാണ് കുറിപ്പ്.

ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയെ ശക്തിപ്പെടുത്താനും ജനകീയ അടിത്തറ വിപുലപ്പെടുത്താനും നിരന്തരപരിശ്രമത്തിലാണെന്നു ജോസ് വ്യക്തമാക്കി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ തോല്‍വിക്കു പിന്നാലെ, വന്യജീവിപ്രശ്‌നത്തില്‍ അടിയന്തര നിയമസഭാസമ്മേളനം വിളിക്കണമെന്നു ജോസ് ആവശ്യപ്പെട്ടിരുന്നു.

Ads by Google
Thursday 10 Jul 2025 09.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google