Monday, March 23, 2026 Last Updated 16 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Jul 2025 08.12 AM

രണ്ട് നഗരങ്ങളില്‍ വന്‍ ലഹരിവേട്ട ; കല്ലമ്പലത്ത് ഈന്തപ്പഴ കൂടില്‍ കടത്താന്‍ നോക്കിയത് ഒന്നേകാല്‍ കിലോ എംഡിഎംഎ

uploads/news/2025/07/790275/MDMA.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വലിയ നഗരങ്ങളില്‍ പോലീസ് നടത്തിയത് വന്‍ ലഹരിവേട്ട. തിരുവനന്തപുരം കല്ലമ്പലത്ത് ഈന്തപ്പഴത്തിന്റെ കൂടിനുള്ളില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ പിടിച്ചപ്പോള്‍ കൊച്ചിയില്‍ ഐടി പ്രൊഫഷണല്‍സ് എന്ന് കരുതുന്ന രണ്ടുപേരുടെ കയ്യില്‍ നിന്നും എക്‌സൈസ് നടത്തിയ റെയ്ഡിലും രാസലഹരി പിടികൂടി. രണ്ടിടത്തും പോലീസ് അന്വേഷണം തുടരുകയാണ്.

കല്ലമ്പലത്ത് ഒന്നേകാല്‍ കിലോ എംഡിഎംഎയുമായാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഏകദേശം നാലുകോടിയോളം രൂപ വിലവരുന്ന രാസലഹരിയാണ് ഇത്. വിദേശത്ത് നിന്ന് ഈത്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചിരുന്നത്.

ഇന്നലെ രാത്രി വിദേശത്ത് നിന്ന് വന്ന പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നോവ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനില്‍ ഇവര്‍ എംഡിഎംഎ ഈത്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്.

സംഭവത്തില്‍ വര്‍ക്കല സ്വദേശി സഞ്ജു, വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണന്‍, പ്രമീണ്‍ എന്നിവരാണ് പിടിയിലായത്. മയക്കു മരുന്ന് മാഫിയയില്‍ ഡോണ്‍ എന്നാണ് സഞ്ജുവിനെ അറിയപ്പെടുന്നത്. ഇയാളുടെ നേതൃത്വത്തില്‍ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു പ്രതികള്‍.

കൊച്ചിയില്‍ പള്ളിമുക്കിലെ ഒരു ലോഡ്ജില്‍ നിന്നും 30 ഗ്രം എംഡിഎംഎ യും നാലി എല്‍എസ്ഡി സ്റ്റാംപുമാണ് പിടികൂടിയത്. ലക്ഷദ്വീപ് സ്വദേശിയായ ഫരീദ്, ശിവജിത് ശിവദാസ് എന്നയാളുമാണ് പിടിയിലായത്. പാലച്ചുവടിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ഇവര്‍ മയക്കുമരുന്ന് കടത്താന്‍ വേണ്ടിയാണ് പള്ളിമുക്കില്‍ ലോഡ്ജ് എടുത്തതെന്നാണ് വിവരം.

Ads by Google
Thursday 10 Jul 2025 08.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google