Tuesday, March 24, 2026 Last Updated 11 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 09.50 AM

കെപിസിസി നേതൃത്വത്തിന്റെ ഇടപെടല്‍ ; പി.വി. അന്‍വര്‍ അവസാനനിമിഷം വാര്‍ത്താസമ്മേളനം റദ്ദാക്കി

uploads/news/2025/05/783803/pv-anwar.jpg

മലപ്പുറം: ഇന്ന് രാവിലെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം പി.വി. അന്‍വര്‍ അവസാന നിമിഷം ക്യാന്‍സല്‍ ചെയ്തു. മുതിര്‍ന്ന നേതാക്കളും സാമുദായിക നേതാക്കളും തന്നോട് ആവശ്യപ്പെട്ട പ്രകാരം ഒരു പകലത്തേക്ക് വാര്‍ത്താസമ്മേളനം റദ്ദുചെയ്തതായി അദ്ദേഹം പറഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരേയുള്ള വെളിപ്പെടുത്തല്‍ അടക്കം ഉണ്ടായിരുന്നെന്നാണ് ഊഹാപോഹങ്ങള്‍. എന്നാല്‍ ഒടുവില്‍ കെപിസിസിയുടെ പുതിയ നേതൃത്വത്തിന്റെ ഇടപെടലിലാണ് പി.വി.അന്‍വറിന്റെ തീരുമാനമെന്നാണ് സൂചനകള്‍.

നാടകീയമായി എത്തിയ അദ്ദേഹം ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ എന്താണോ പറയാനിരുന്നത് ആ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. വാര്‍ത്താസമ്മേളനം ക്യാന്‍സല്‍ ചെയ്യുകയാണെന്നും ഈ പകല്‍ കൂടി കാത്തുനില്‍ക്കണമെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി. ഒരു പകല്‍ കൂടി വെയ്റ്റ് ചെയ്യണമെന്ന് തന്നോട് മത സാമുദായിക രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടെന്നും അതിന്റെ ഫലമായിട്ടാണ് മാറ്റുന്നതെന്നും പറഞ്ഞു.

പി.വി.അന്‍വര്‍ വഴങ്ങുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരേ അന്‍വര്‍ നടത്താനിരിക്കുന്ന പ്രസ്താവനകള്‍ യുഡിഎഫിന് തിരിച്ചടിയായേക്കുമെന്ന സാഹചര്യത്തിലാകാം ഈ നിര്‍ദേശം അന്‍വറിന് നല്‍കിയത് എന്നാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അന്‍വര്‍ സന്നദ്ധനായിരുന്നു.

യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗമായിട്ടുള്ള വലിയ സമ്മര്‍ദ്ദം ഉണ്ടായിരിക്കാമെന്നാണ് ഊഹാപോഹങ്ങള്‍. യുഡിഎഫിലെയും സമുദായത്തിലെയും നേതാക്കള്‍ ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം തല്‍ക്കാലം റദ്ദാക്കുന്നതായി അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. മുന്‍ അദ്ധ്യക്ഷന്‍ കെ. സുധാകരന്റെ നിര്‍ദേശപ്രകാരമാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പിന്‍തിരിഞ്ഞത് എന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അന്‍വറിന് നേരത്തേ കെ. സുധാകരനാണ് യുഡിഎഫ പ്രവേശനം ഉറപ്പ് നല്‍കിയതെന്നാണ് സൂചന. ഇന്നലെ കെപിസിസി അദ്ധ്യക്ഷ സണ്ണിജോസഫ് ഇന്നലെ വൈകിട്ട് കെ. സുധാകരനെ കണ്ടിരുന്നതായും വിവരമുണ്ട്.

Ads by Google
Friday 30 May 2025 09.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google