Tuesday, March 24, 2026 Last Updated 6 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 08.42 AM

സിപിഐഎം സംസ്ഥാനസെക്രട്ടിയേറ്റ് ഇന്ന് ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും

uploads/news/2025/05/783797/election-ink.gif

തിരുവനന്തപുരം: നിലമ്പൂരിലെ ചിത്രം കൂടുതല്‍ വ്യക്തമാക്കി എല്‍ഡിഎഫ് ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. ജനസമ്മതിയുള്ള ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയിലേക്കാണ് എല്‍ഡിഎഫ് ലക്ഷ്യം വെയ്ക്കുന്നത്. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാനസെക്രട്ടിയേറ്റ് തീരുമാനം അന്തിമമായി എടുത്ത് എല്‍ഡിഎഫിനെ അറിയിക്കും. അഞ്ചുപേരുകളാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് വിവരം.

രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമമാക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് സിപിഐഎം നേതാക്കള്‍ യോഗത്തെ അറിയിക്കും. തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം പേരുകളില്‍ നിന്നുമാണ് അഞ്ചുപേരിലേക്ക് എത്തിയിരിക്കുന്നത്. ഇവരില്‍ ഏറ്റവും മെച്ചപ്പെട്ടയാളെയായിരിക്കും സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കുക. വൈകിട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം, ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീര്‍ എന്നിവരാണ് പരിഗണനയില്‍. പ്രൊഫ. തോമസ് മാത്യു, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരാണ് മറ്റു രണ്ടുപേര്‍.

എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന ആഗ്രഹം മലപ്പുറം ജില്ലാ കമ്മിറ്റിക്കുണ്ട്. എല്‍ഡിഎഫ് യോഗവും ഇന്ന് ചേരും. വൈകിട്ട് 3.30 ന് എകെജി സെന്ററില്‍ വെച്ചാണ് യോഗം ചേരുക. സിറ്റിംഗ് സീറ്റില്‍ ഏത് വിധേയനെയും വിജയിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. വിജയം ഉറപ്പിച്ചാല്‍ തുടര്‍ഭരണ സാധ്യത സജീവമായി നിലനിര്‍ത്താന്‍ കഴിയുമെന്ന വലയിരുത്തലിലാണ് നേത്യത്വം.

Ads by Google
Friday 30 May 2025 08.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google