Tuesday, March 24, 2026 Last Updated 12 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 08.33 AM

ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും യോഗം ; അന്‍വര്‍ മത്സരിക്കുമോ എന്ന് ഇന്നറിയാം

uploads/news/2025/05/783796/PV-Anwar-360-600.jpg

മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം ഇന്നറിയാം. ഇന്ന് 11 മണിക്ക് തൃണമൂലിന്റെ പ്രവര്‍ത്തകസമിതിയോഗം ചേരുന്നുണ്ട്് അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. പി.വി. അന്‍വറും ഇന്ന് വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. അന്‍വര്‍ മത്സരിക്കണമെന്നായിരുന്നു ഇന്നലെ വൈകിട്ട് വരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം.

നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരേ നടത്തിയ ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിച്ച് പരസ്യമായി പിന്തുണ അറിയിക്കണമെന്ന് അന്‍വറിന് മുന്നില്‍ യുഡിഎഫ് ഉപാധിവച്ചിട്ടുണ്ട്. അന്‍വര്‍ വഴങ്ങുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം ഇന്നു നിലമ്പൂരില്‍ ചേരുന്നുണ്ട്. ഇതിനുശേഷം അന്‍വര്‍ തന്റെ തീരുമാനം വ്യക്തമാക്കും.

യുഡിഎഫിന്റെ യോഗവും ഇന്ന് നടക്കുന്നുണ്ട്. അന്‍വറുമായി ഇനി ചര്‍ച്ചവേണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ മാത്രം മതി ചര്‍ച്ചയെന്നാണ് കോണ്‍ഗ്രസ് തീരുമാനം. അന്‍വറിന് വഴങ്ങേണ്ടതില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എടുത്തിരിക്കുന്ന നിലപാട്. വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ ഇന്ന് കൂടിയാലോചന നടത്തുന്നുണ്ട്.

ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിരിക്കുന്ന കോണ്‍ഗ്രസ് അതുമായി മുമ്പോട്ട് പോകുകയാണ്. യുഡിഎഫിലെ മുതിര്‍ന്ന േനതാക്കളും മണ്ഡലത്തിലുണ്ട്. നാളെ മുതല്‍ കൂടുതല്‍ നേതാക്കളും പ്രചരണത്തിനെത്തും പഞ്ചായത്ത് നേതൃയോഗങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. അന്‍വറിന്റെ കാര്യത്തില്‍ അവസാന തീരുമാനം യു.ഡി.എഫ്. നേതൃത്വം വ്യക്തമാക്കും.

Ads by Google
Friday 30 May 2025 08.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google