Tuesday, March 24, 2026 Last Updated 12 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 May 2025 10.13 PM

നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും; തീരുമാനം TMC സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

നാളെ ചേരുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം
uploads/news/2025/05/783700/p.v.-Anvar.jpg

പി വി അൻവർ നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാകും. പാര്‍ട്ടിയുടെ ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗമാണ് പി വി അൻവറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. നാളെ ചേരുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം. ഇത് മൂന്നാം തവണയാണ് പി വി അൻവർ നിലമ്പൂരിൽ മത്സരിക്കുന്നത്.

യുഡിഎഫ് അവഗണിച്ചുവെന്ന പൊതുവികാരമാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉണ്ടായത്. ഇനി യുഡിഎഫ് നേതൃത്വം മുൻകൈ എടുത്ത് ചർച്ച നടത്തി തൃണമൂൽ കോൺഗ്രസിനെ സഖ്യകക്ഷിയാക്കാൻ തീരുമാനിച്ചാൽ മാത്രം മത്സരിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചാൽ മതിയെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.

യുഡിഎഫ് ഘടകകക്ഷിയാക്കിയാൽ ആ നിമിഷം മുതൽ അൻവറും തൃണമൂൽ കോൺഗ്രസും ചേർന്ന് ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും വിജയിപ്പിക്കുകയും ചെയ്യും. പി വി അൻവറും ഒപ്പം ഇറങ്ങിയാൽ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ വന്‍ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

മണ്ഡലത്തിൽ യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് പോലും ഒരു നേതാക്കന്മാരും അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല. യുഡിഎഫിനായി പൊരുതികൊണ്ടിരിക്കുമ്പോൾ പിവി അൻവറിനെ നേത്യത്വം അവഗണിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ വിമർശിച്ചു.

Ads by Google
Thursday 29 May 2025 10.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google