Tuesday, March 24, 2026 Last Updated 8 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 May 2025 01.25 PM

വിരമിക്കാന്‍ രണ്ടുദിവസം മാത്രം; ബസിനടിയില്‍പ്പെട്ട് മണ്ണാ൪ക്കാട് എംപ്ലോയ്മെന്റെ് ഓഫീസർക്ക് ദാരുണാന്ത്യം

uploads/news/2025/05/783662/4.gif
photo - facebook

പാലക്കാട്: മണ്ണാർക്കാട് ബസ് സ്റ്റാൻഡിനകത്ത് ബസ്സിനടിയിൽപ്പെട്ട എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു. മണ്ണൂര്‍ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്. ഈ മാസം 31ന് ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ദാരുണ സംഭവം നടന്നത് .

വീട്ടിൽ നിന്നും ഓഫീസിലേക്ക് വരുന്ന വഴി മണ്ണാർക്കാട് വെച്ച് അപകടത്തിൽ പെടുകയായിരുന്നു. റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന
പ്രസന്നകുമാരിയുടെ ദേഹത്ത് ബസിന്റ് ഡോർ തട്ടുകയായിരുന്നു. റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു . നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Ads by Google
Thursday 29 May 2025 01.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google