Tuesday, March 24, 2026 Last Updated 12 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 May 2025 12.06 PM

ഷോപ്പിയാനില്‍ രണ്ട് ലഷ്‌കറെ തൊയ്ബ ഭീകരര്‍ പിടിയില്‍; തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തു

uploads/news/2025/05/783648/2.gif
photo-ANI

ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലക്ഷ്‌കറെ തൊയ്ബ ഭീകരന്‍ പിടിയില്‍. ഇര്‍ഫാന്‍ ബാഷിര്‍ , യുസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച കാശ്മീര്‍ പോലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവറ പിടിയിലായത് .

ഭീകരരുടെ പക്കലില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട് . രണ്ട് എകെ-56 റൈഫിളുകള്‍ , വെടിയുണ്ടകള്‍ നിറച്ച നാല് മാഗസിനുകള്‍ , രണ്ട് ഹാന്‍ഡ് ഗ്രെനേഡുകള്‍ എന്നിവയും കണ്ടെടുത്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷോപ്പിയാന്‍ പോലീസ് അറിയിച്ചു.

Ads by Google
Thursday 29 May 2025 12.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google