Tuesday, March 24, 2026 Last Updated 29 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 May 2025 12.33 PM

നിലമ്പൂരില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയും ; അഡ്വ സാദിഖ് നടുത്തൊടി മത്സരിക്കും

uploads/news/2025/05/783470/SDPI.jpg

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയും. അഡ്വ. സാദിഖ് നടുത്തൊടി മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. വന്യജീവി ആക്രമണം അടക്കം അനേകം ജനകീയ വിഷയങ്ങള്‍ നില നില്‍ക്കുന്ന നിലമ്പൂരില്‍ അതുയര്‍ത്തിയാണ് എസ്ഡിപിഐ മത്സരത്തിനിറങ്ങുന്നത്.

2021 ലെ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 3000 വോട്ടുകള്‍ നേടിയിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം എസ്ഡിപിഐ പിന്തുണ വലിയ ചര്‍ച്ചയായിരുന്നു. എല്‍ഡിഎഫും യുഡിഎഫും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മാത്രമാണ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്‍ഡിഎയ്ക്ക് വേണ്ടി ഇവിടെ ബിഡിജെഎസ് മത്സരിക്കും. ഇന്ന് വൈകുന്നേരത്തോടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. യുഡിഎഫ് ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍ഡിഎഫും ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. ഈ മാസം 30 ന് എല്‍ഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നണ് വിവരം.

Ads by Google
Wednesday 28 May 2025 12.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google