Tuesday, March 24, 2026 Last Updated 32 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 May 2025 12.10 PM

ഡിഎംകെ പറഞ്ഞ വാക്ക് പാലിച്ചു ; മക്കള്‍നീതി മയ്യത്തിന്റെ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്

uploads/news/2025/05/783467/kamalhasan.jpg

ചെന്നൈ: തമിഴ് രാഷ്ട്രീയപാര്‍ട്ടിയായ മക്കള്‍നീതി മയ്യത്തിന്റെ തലവനും തമിഴ് സൂപ്പര്‍സ്റ്റാറുമായ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. മക്കള്‍ നീതിമയ്യത്തിന് പിന്തുണ നല്‍കി ഡിഎംകെയാണ് കമല്‍ഹാസനെ പാര്‍ലമെന്റില്‍ എത്തിക്കുന്നത്. കമല്‍ഹാസനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കി മക്കള്‍നീതിമയ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാര്യങ്ങള്‍ നടപടിയാകുന്നത്.

രാജ്യസഭയില്‍ ഡിഎംകെയ്ക്ക് നാലു സീറ്റുകളുണ്ട്. ഇതിലൊന്നാണ് മുമ്പ് നല്‍കിയ വാഗ്ദാനത്തിന്റെ ഭാഗമായി കമല്‍ഹാസന് നല്‍കുന്നത്. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്കുള്ള കമല്‍ഹാസന്റെ നാമനിര്‍ദ്ദേശം സ്ഥിരീകരിക്കുന്ന പ്രമേയം എംഎന്‍എം ഇതിനകം പാസാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ഡിഎംകെ ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പി വില്‍സണ്‍, കവിയും എഴുത്തുകാരിയുമായ സല്‍മ, മുന്‍ മന്ത്രി എസ് ആര്‍ ശിവലിംഗം എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ബദല്‍ ഭരണം എന്ന കാഴ്ചപ്പാടോടെയാണ് നടന്റെ രാഷ്ട്രീയ യാത്ര 2018 ല്‍ ആരംഭിച്ചത്.

2021 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലൂം കോയമ്പത്തൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് തോറ്റു. അടുത്തിടെയാണ് ഡിഎംകെയുമായി നീക്കുപോക്ക് ഉണ്ടാക്കിയത്. അതിനിടയില്‍ ഭാഷാപരമായുള്ള വിവാദത്തിലും നടന്‍ പെട്ടു. 'കന്നഡ ജനിച്ചത് തമിഴില്‍ നിന്നാണ്' എന്ന നടന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ചെന്നൈയില്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ തഗ് ലൈഫിന്റെ പ്രമോഷന്‍ വേളയില്‍ നടത്തിയ പരാമര്‍ശം കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കളില്‍ നിന്നും പൗരന്മാരില്‍ നിന്നും ശക്തമായ വിമര്‍ശനത്തിന് ഇടയാക്കി.

കമല്‍ഹാസന്‍ തന്റെ പ്രസംഗം ആരംഭിച്ചത് 'ഉയിരേ ഉരവേ തമിഴേ' എന്ന തമിഴ് വാചകത്തോടെയാണ്, അത് 'എന്റെ ജീവിതവും എന്റെ കുടുംബവും' എന്നാണ്. തുടര്‍ന്ന് കന്നഡ നടന്‍ ശിവരാജ്കുമാറിന്റെ സാന്നിധ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു: 'ഇത് എന്റെ കുടുംബമാണ്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ്കുമാര്‍) ഇവിടെയുള്ളത്. അതിനാലാണ് ജീവിതവും ബന്ധവും തമിഴും ഉപയോഗിച്ച് ഞാന്‍ എന്റെ പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്നാണ് ജനിച്ചത്, അതിനാല്‍ നിങ്ങളും ഉള്‍പ്പെടുന്നു.' നടന്‍ പറഞ്ഞു.

Ads by Google
Wednesday 28 May 2025 12.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google