Tuesday, March 24, 2026 Last Updated 35 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 May 2025 08.48 AM

ആദിവാസി യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം ; ഒളിവില്‍ പോയ യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

uploads/news/2025/05/783448/arrested.jpg

അട്ടപ്പാടി: ആദിവാസി യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ കഴിഞ്ഞദിവസം രാത്രിയില്‍ കോയമ്പത്തൂരില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. ആദിവാസി യുവാവ് അഗളി ചിന്നൂര്‍ സിജുവിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഇരുവരുടേയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ യുവാക്കളുടെ അറസ്റ്റ രേഖപ്പെടുത്തിയ ശേഷമായിരിക്കും പേര് വിവരങ്ങള്‍ പുറത്തുവിടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദിവാസി യുവാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതില്‍ പോലീസ് വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന് പാലക്കാട് പോലീസ് മേധാവി അഗളി ഡിവൈഎസ്പിയ്ക്ക് ഇന്നലെ വൈകിട്ട് തന്നെ കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഈ മാസം 21ന് നടന്ന സംഭവത്തില്‍ വാഹനത്തിന് മാര്‍ഗ്ഗതടസ്സമുണ്ടാക്കി എന്നാരോപിച്ചാണ് സിജുവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതെന്നാണ് ആരോപണം. സിജു ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. അന്വേഷണം ആരംഭിച്ച് ഇന്നലെ വൈകിട്ട് തന്നെ പാലാക്കാട് ജില്ലാ മേധാവി അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഷോളയൂര്‍ സ്വദേശികളെ പിടികൂടിയത്.

ഷോളയൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിലെ ഡ്രൈവറും കിളിയുമാണ് ഇവര്‍. ഇരുവരും ചേര്‍ന്ന് സിജുവിനെ അര മണിക്കൂറോളം നഗ്നനാക്കി കെട്ടിയിട്ടു മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഒടുവില്‍ നാട്ടുകാരെത്തിയാണ് ഇയാളെ ആശുപത്രിയിലാക്കി. അതേസമയം സിജു തങ്ങളുടെ വാഹനത്തിന് നേരെ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തതായി വാഹനഉടമയും കേസു കൊടുത്തിട്ടുണ്ട്. ഈ കേസിലും നടപടികളുണ്ടാകും. സംഭവം നടക്കുമ്പോള്‍ സിജു മദ്യപിച്ചിരുന്നതായൂം തുടര്‍ന്ന് തങ്ങളുടെ വാഹനത്തിന് മുന്നില്‍ വീഴുകയായിരുന്നെന്നും എടുത്തു മാറ്റിയപ്പോള്‍ വാഹനത്തിന് നേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തു. ആക്രമിക്കുകയും ചെയ്തതോടെ ഒട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് കെട്ടിയിട്ടതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

എന്നാല്‍ സിജു പരാതി നല്‍കിയതോടെ ഇവര്‍ ഒളിവില്‍ പോവുകയും പിന്നീട് പോലീസ് പിടികൂടുകയുമായിരുന്നു. മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി/വര്‍ഗ്ഗ കമ്മീഷനും പരാതി നല്‍കാനുള്ള നീക്കത്തിലാണ് സിജുവിന്റെ കുടുംബം.

Ads by Google
Wednesday 28 May 2025 08.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google