Tuesday, March 24, 2026 Last Updated 30 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 May 2025 07.56 PM

മലയാളം ക്ലാസില്‍ കയറണം കേട്ടോ'; അവധി ചോദിച്ച് സന്ദേശമയച്ച വിരുതന് കളക്ടറിന്റെ്‌ മാസ് മറുപടി

ഒരു വിദ്യാര്‍ത്ഥി പത്തനംതിട്ട കളക്ടർക്ക് അയച്ച സന്ദേശമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
uploads/news/2025/05/783328/8.gif
photo - facebook

പത്തനംതിട്ട: മഴക്കാലമായാല്‍ ജില്ലാ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജുകളില്‍ കമന്‌റുകളുടെ പെരുമഴയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചോ എന്നറിയാനായി വിദ്യാര്‍ത്ഥികള്‍ കളക്ടര്‍മാരുമായി ആശയവിനിമയം നടത്തുന്നത് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ്. അവധി പ്രഖ്യാപിച്ചോ എന്നറിയാന്‍ വരുന്ന വിദ്യാര്‍ത്ഥികളെക്കാള്‍ അധികവും അവധി പ്രഖ്യാപിക്കൂ എന്ന ആവശ്യവുമായി വരുന്ന വിരുതന്മാരായിരിക്കും.

അത്തരം ഒരു വിദ്യാര്‍ത്ഥി പത്തനംതിട്ട കളക്ടർക്ക് അയച്ച സന്ദേശമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ തന്നെയാണ് വിദ്യാര്‍ത്ഥി അയച്ച സന്ദേശവും അദ്ദേഹം അതിന് നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെയാണ് വിദ്യാര്‍ത്ഥി കളക്ടറോട് അവധി ചോദിച്ചത്. മലയാളത്തില്‍ ടൈപ്പ് ചെയ്ത സന്ദേശത്തില്‍ നിറയെ അക്ഷരത്തെറ്റുകളായിരുന്നു.

'സാര്‍, കടുത്ത മഴ ആയതിനാല്‍ ദയവായി ഒരു ആവുധി പ്രേക്യപിക്കുവാന്‍ അപേക്ഷിക്കുന്നു. താങ്കളുടെ മനസ് ഏറെ ആശങ്കയും ഉത്സാഹവും ഏരിയതിനാല്‍ നമ്മള്‍ പത്തനംതിട്ട ജില്ലയുടെ കാലാവസ്ഥയും കടുത്ത മഴയെയും മനസ്സില്‍ വെച്ചുകൊണ്ട്, ഓരോ കുട്ടികളുടെ കഠിന പ്രേര്‍ത്തേണതയെയും മനസ്സിലാക്കി ഒരു ആവുധി പ്രേക്കുഅഭിക്കുനം ആവര്‍ഷ്യപെടുന്നു. നന്ദി'

ഈ സന്ദേശത്തിന് കളക്ടര്‍ നൽകിയ മറുപടിയാണ് രസകരം,

'അവധി ചോദിക്കാതെ സ്ഥിരമായി സ്‌കൂളില്‍ പോകുക, പ്രത്യേകിച്ച് മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി. ഇതോടെ കളക്ടറുടെ മറുപടിക്ക് മികച്ച കൈയ്യടിയാണ് ലഭിക്കുന്നത്.

Ads by Google
Tuesday 27 May 2025 07.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google