Tuesday, March 24, 2026 Last Updated 36 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 May 2025 06.40 PM

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചതായി പരാതി; ദൃശ്യങ്ങൾ പുറത്ത്

ദൃശ്യങ്ങള്‍ പുറത്തു വന്നതിനുപിന്നാലെ പോലീസ് ഷിബുവിന്റെ മൊഴിയെടുത്തു.
uploads/news/2025/05/783325/6.gif
photo - facebook

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മര്‍ദനമേറ്റത്. വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി . മെയ് 24-നായിരുന്നു സംഭവം.

ചിറ്റൂർ സ്വദേശി സിജു വേണു (19)വിനാണ് പരിക്കേറ്റത് .വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘമാണ് മര്‍ദിച്ചത്. മർദനത്തിൽ യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. കണ്ണിന് സമീപത്തും ചെവിക്ക് പിന്നിലും മുതുകിലും കൈകളിലുമാണ് പരിക്കേറ്റിരിക്കുന്നത്.

ഷോളയൂർ സ്വദേശി ജോയി എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് വണ്ടി. ഷിബു മദ്യപിച്ചിരുന്നുവെന്നും പ്രകോപനമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പിക്കപ്പ് വാഹനത്തിന്റെ ഉടമ ആരോപിക്കുന്നത്. യുവാവ് കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നും ഇവര്‍ ആരോപിക്കുന്നു. വാഹന ഉടമയുടെ പരാതിയിൽ അ​ഗളി പോലീസാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തു വന്നതിനുപിന്നാലെ പോലീസ് ഷിബുവിന്റെ മൊഴിയെടുത്തു. എന്നാല്‍ ആദിവാസി യുവാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.

Ads by Google
Tuesday 27 May 2025 06.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google