Tuesday, March 24, 2026 Last Updated 36 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 May 2025 04.21 PM

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, കേരളത്തില്‍ അതിതീവ്ര മഴ തുടരും; ഇന്നും നാളെയും വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

alerts

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകൾ പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍- ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് വീണ്ടും ന്യൂനമര്‍ദം കൂടി രൂപപ്പെട്ടു.

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 27 – 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 27 – 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

റെഡ് അലര്‍ട്ട്

27/05/2025: കോഴിക്കോട്, വയനാട്, കണ്ണൂര്‍

28/05/2025: കോഴിക്കോട്, വയനാട്

29/05/2025: പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസർഗോഡ്

30/05/2025: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസർഗോഡ്

അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

Ads by Google
Tuesday 27 May 2025 04.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google