Tuesday, March 24, 2026 Last Updated 29 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 May 2025 03.56 PM

റെഡ് അലർട്ട്; വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.
uploads/news/2025/05/783313/kerala-weather--alert.gif
photo; representative image

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി. നാളെയും ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

അതേസമയം ഇന്നും ജില്ലയില്‍ റെഡ് അലേര്‍ട്ടാണ്. നിലവില്‍ ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 592 പേരെ മാറ്റി പാര്‍പ്പിച്ചു. 165 കുടുംബങ്ങള്‍ ക്യാമ്പുകളിലാണുള്ളത്. വൈത്തിരി താലൂക്കില്‍ ആറും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഏഴും മാനന്തവാടി താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് തുറന്നത്.

Ads by Google
Tuesday 27 May 2025 03.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google