ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും ഭാര്യ ബ്രിജറ്റ് മാക്രോണും കഴിഞ്ഞ ദിവസമാണ് വിയറ്റ്‌നാം സന്ദർശനത്തിനായി എത്തിയത്. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലെ വിമാനത്താവളത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് മാക്രോണ്‍ വിമാനമിറങ്ങിയത്. ഫ്രഞ്ച് എയര്‍ഫോഴ്സ് വണിന്റെ ഡോര്‍ തുറന്നതിന് പിന്നാലെ കാഴ്ച്ചക്കാരുടെ കണ്ണുടക്കിയത് ആരുടെയോ കൈകള്‍ മാക്രോണിന്റെ മുഖത്ത് പതിക്കുന്നതാണ്. ഏതാനും സെക്കൻഡുകള്‍ മാത്രമുള്ള വീഡിയോയില്‍ ഈ കൈകള്‍ ആരുടെയാണെന്ന് മനസ്സിലാവില്ല, എന്നാല്‍ ‘അടികിട്ടുന്നതിന്റെ’ അമ്പരപ്പും പിന്നീടെത്തുന്ന ചിരിയും കാഴ്ച്ചക്കാര്‍ കണ്ടതാണ്.
വിമാനത്തില്‍നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുൻപ് ഭാര്യ ബ്രിജിറ്റ് മാക്രോണ്‍ ഇമ്മാനുവല്‍ മാക്രോണിനെ തല്ലുന്നതാണ് ഈ ദൃശ്യങ്ങള്‍ എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇരുവരും വിയറ്റ്നാമിലെ ഹനോയിയില്‍ വിമാനത്തില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെയായതു കൊണ്ടാണ് സംഭവം അങ്ങനെ പ്രചരിച്ചത്. സംഭവത്തിന് പിന്നാലെ താഴെയുള്ളവരെ പുഞ്ചിരിച്ച് പ്രസിഡന്റ് അഭിവാദ്യം ചെയ്യുന്നുമുണ്ട്. ഇരുവരും ഒരുമിച്ചാണ് വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതും. സംഭവത്തിന്റെ വീഡിയോ ഫ്രഞ്ച് മാധ്യമങ്ങളിലടക്കം വൈറലായി. അതോടെ കിട്ടിയത് ‘അടി തന്നെയോ’ എന്ന ചോദ്യമാണ് പലയിടത്തു നിന്നും ഉയര്‍ന്നു വരാന്‍ തുടങ്ങിയത്.
Brigitte Macron es la esposa del actual presidente, Emmanuel Macron y una cámara grabó unas imágenes en las que la esposa del presidente da un manotazo en el rostro del presidente justo cuando se abren las puertas de su avión pic.twitter.com/2t9PZRBSaH— cachicha (@cachicha) May 26, 2025
എന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇരുവർക്കും വിഷമം തോന്നാത്തൊരു ഉന്തുംതള്ളും ഉണ്ടായതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഒരു സ്നേഹകലഹം എന്നാണ് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. വൈറലായ ദൃശ്യങ്ങള്‍ വിശ്വസനീയമല്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിനെ ഓഫീസ് സംഭവത്തെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. വാർത്താ ഏജൻസികളടക്കം ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ഇത് യഥാർഥദൃശ്യങ്ങളാണെന്ന് ഓഫീസ് സ്ഥിരീകരിച്ചു.
അതോടെ വിമാനത്തില്‍ വെച്ച് മാക്രോണും ഭാര്യയും തമ്മില്‍ സംഘർഷമുണ്ടായി എന്ന നിലയില്‍ പ്രചരിക്കപ്പെട്ട ദൃശ്യങ്ങളില്‍ വിശദീകരണവുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും പ്രസിഡന്‍റിന്റെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരവും രംഗത്തത്തി. വിമാനത്തില്‍ നടന്നത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റും തമ്മിലുള്ള സ്‌നേഹപ്രകടനമായിരുന്നെന്നും തർക്കമായിരുന്നില്ലെന്നുമാണ് എലിസീ കൊട്ടാരം നല്‍കിയ വിശദീകരണം.
വിമാനത്തിന്റെ വാതില്‍ തുറന്നതിന് പിന്നാലെ ബ്രിജിറ്റ് ഭർത്താവിന്റെ മുഖത്തേക്ക് കൈ കൊണ്ടുപോകുന്നതും പ്രസിഡന്റിനെ തള്ളിമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. വാതില്‍ തുറന്നത് പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ പുറത്തുള്ളവരെ ഇമ്മാനുവല്‍ മാക്രോണ്‍ അഭിവാദ്യം ചെയ്യുന്നുമുണ്ട്. പിന്നാലെ ദമ്പതിമാർ വിമാനത്തില്‍നിന്ന് പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്. പക്ഷേ, പുറത്തേക്കിറങ്ങുമ്പോള്‍ ഭാര്യ ഇമ്മാനുവല്‍ മാക്രോണിന്റെ കൈകള്‍ ചേർത്തുപിടിക്കാതെ നടന്നുവരുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കുന്ന ചോദ്യം.
ഏഴുദിവസത്തെ തെക്കുകിഴക്കനേഷ്യൻ പര്യടനത്തിനായാണ് ഇമ്മാനുവല്‍ മാക്രോണും ഭാര്യയും വിയറ്റ്നാമിലെത്തിയത്. ഇന്തോനേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും ഫ്രഞ്ച് പ്രസിഡന്റ് സന്ദർശനം നടത്തും.