Tuesday, March 24, 2026 Last Updated 34 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 May 2025 01.26 PM

കൂടുതല്‍ കണ്ടെയ്‌നറുകള്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍; പ്രത്യേക സജ്ജീകരണമൊരുക്കി കൊല്ലം പോര്‍ട്ടില്‍ സൂക്ഷിക്കും

uploads/news/2025/05/783286/container.jpg

കൊച്ചി: കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ എം.എസ്.സി എല്‍സ 3 ചരക്കുകപ്പലില്‍നിന്നു കൊല്ലം ജില്ലയുടെ വിവിധ മേഖലകളില്‍ വന്നടിഞ്ഞ കണ്ടെയ്‌നറുകള്‍ സുരക്ഷിതമായി നീക്കംചെയ്യാനുള്ള നടപടികള്‍ തുടങ്ങി. ആലപ്പാട്, നീണ്ടകര, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂര്‍ വില്ലേജുകളുടെ പരിധിയിലായി 32 കണ്ടെയ്‌നറുകളാണു വന്നടിഞ്ഞത്.

കപ്പല്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്‌നര്‍ കൊല്ലം പോര്‍ട്ടില്‍ എത്തിച്ചു. കൊല്ലം ജില്ലയുടെ വിവിധ തീരങ്ങളിലായി 32 കണ്ടെയ്‌നറാണ് വന്നടിഞ്ഞിരിക്കുന്നത്. ഇവ കടലിലൂടെയും കരയിലൂടെയുമായി കൊല്ലം പോര്‍ട്ടില്‍ എത്തിച്ച് അവിടെ പ്രത്യേക സംവിധാനത്തില്‍ സൂക്ഷിക്കാനാണ് തീരുമാനം. ഇതില്‍ കേടുപാട് വന്ന ഒരു കണ്ടെയ്‌നര്‍ കൊല്ലം പോര്‍ട്ടില്‍ എത്തിച്ചു.

പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള സാധനങ്ങളാണ് ഇതിലെന്നാണ് സൂചന. ഇത് ബോട്ടില്‍ കെട്ടിവലിച്ച് കൊല്ലം പോര്‍ട്ടില്‍ എത്തിച്ചിട്ടുണ്ട്. കൊല്ലം ജില്ലയുടെ പല ഭാഗങ്ങളില്‍, പരവൂര്‍ മുതല്‍ അഴീക്കല്‍ വരെ കണ്ടെയ്‌നര്‍ ഒഴുകിയെത്തുന്നുണ്ട്. ഇന്ന് രാവിലെ കണ്ടെത്തിയ ഒരു കണ്ടെയ്‌നറില്‍ തേക്കിന്‍ തടികളായിരുന്നു ഉണ്ടായിരുന്നത്. തടികള്‍ നാട്ടുകാര്‍ എടുത്തുകൊണ്ടുപോയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടപടിയെടുക്കുകയും തടികള്‍ തിരിച്ചുപിടിക്കുകയും ചെയ്തു. ബാക്കി കണ്ടെയ്‌നറുകള്‍ റോഡ് മാര്‍ഗ്ഗം പോര്‍ട്ടില്‍ എത്തിക്കാനാണ് ആലോചന.

കൊല്ലം പോര്‍ട്ടില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്തേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ കസ്റ്റംസും മറ്റു വിഭാഗവും എടുത്തിരിക്കുകയാണ്. ചില കണ്ടെയ്‌നര്‍ വര്‍ക്കല ഭാഗത്തേക്ക് നീങ്ങുന്നതായും വിവരമുണ്ട്. കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തി വാട്ടര്‍ ലൈന്‍ എന്ന കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ട്.

Ads by Google
Tuesday 27 May 2025 01.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google