Tuesday, March 24, 2026 Last Updated 30 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 May 2025 10.33 AM

സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

districts

സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരും. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് തുടരും.

കടലാക്രമണ സാധ്യതയുള്ളതിനാൽ ഇന്ന് രാത്രി വരെ 9 ജില്ലകൾക്ക് ജാഗ്രത നിർദ്ദേശമുണ്ട്.തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന തിരമാലക്കുള്ള റെഡ് അലർട്ട് നൽകിയത്. ഈ മാസം 30 വരെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

Ads by Google
Tuesday 27 May 2025 10.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google