Tuesday, March 24, 2026 Last Updated 32 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 May 2025 09.54 AM

യുഡിഎഫ് ഒറ്റക്കെട്ട്, പിണറായിസത്തിനെതിരേയുള്ള പോരാട്ടം ; നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന് ആര്യാടന്‍

uploads/news/2025/05/783222/aryadan.jpg

മലപ്പുറം: നിലമ്പൂരില്‍ ഒരു പ്രശ്‌നവുമില്ലെന്നും നഷ്ടപ്പെട്ടുപോയ നിലമ്പൂര്‍ തിരിച്ചുപിടിക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി ഇറങ്ങുകയാണെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂരിലെ യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നഷ്ടപ്പെട്ടുപോയ നിലമ്പൂര്‍ മണ്ഡലം വലിയ ഭുരിപക്ഷത്തില്‍ തന്നെ തിരിച്ചുപിടിക്കുമെന്നും പറഞ്ഞു. പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയാണ് ആര്യാടന്‍ ഷൗക്കത്ത് മത്സരത്തിനിറങ്ങിയത്.

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പി.വി.അന്‍വര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.എസ്. ജോയിയെയാണ് മത്സരിപ്പിക്കേണ്ടതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദേശമെല്ലാം തള്ളിയാണ് കോണ്‍ഗ്രസ് ആര്യാടന്‍ ഷൗക്കത്തിനെ ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചരണത്തില്‍ വി.എസ്. ജോയിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തിയാണ് സ്ഥാനാര്‍ത്ഥി തുടങ്ങിയത്.

തന്റെ ശക്തിയും ദൗര്‍ബ്ബല്യവും പിതാവായിരുന്നു എന്നും പിതാവിന്റെ അസാന്നിദ്ധ്യത്തില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയുടെ ശക്തിയില്‍ നിന്നുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് നേരിടുന്നതെന്നും ആര്യാടന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായിട്ടാണ് നേരിടുന്നത്. ഇപ്പോള്‍ തര്‍ക്കമല്ല നഷ്ടപ്പെട്ട നിലമ്പൂര്‍ തിരിച്ചുപിടിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമെന്നും പറഞ്ഞു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പില്‍ താനും വി.എസ്. ജോയിയുമൊക്കെ മത്സരിക്കാന്‍ യോഗ്യതയുള്ളവരാണ്. എന്നാല്‍ ഒരാള്‍ക്കേ മത്സരിക്കാനാകു. പാര്‍ട്ടി ആ ദൗത്യം ഏല്‍പ്പിച്ചത് തന്നെയാണെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് വിഎസ് ജോയിയെ ഷാള്‍ അണിയിച്ചു ആലിംഗനം ചെയ്തു.

കൈവിട്ടുപോയ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട തിരിച്ചുപിടിക്കുക എന്നത് തങ്ങളുടെ വൈകാരികമായ ലക്ഷ്യമാണെന്നും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്നും ജോയി പറഞ്ഞു. സ്ഥാനാര്‍ത്ഥി വന്നതോടെ എല്ലാ വിവാദവും അടഞ്ഞ അദ്ധ്യായമായെന്നും ടിവി അന്‍വറുമായുള്ള പ്രശ്‌നങ്ങള്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുമെന്നും പറഞ്ഞു. പിണറായിസത്തെ തറപറ്റിക്കാന്‍ അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിച്ച് ഒരുമിച്ച് നില്‍ക്കുമെന്നും പറഞ്ഞു. ഷൗക്കത്തിന് എല്ലാവിധി പിന്തുണയും നല്‍കുമെന്നും പിണറായിസത്തിനെതിരേയുള്ള പോരാട്ടമാണ് ഇതെന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എവിടെയെന്നും വി.എസ്. ജോയ് ചോദിച്ചു.

Ads by Google
Tuesday 27 May 2025 09.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google