Tuesday, March 24, 2026 Last Updated 36 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 May 2025 08.37 AM

റെയില്‍വെ ട്രാക്കില്‍ മരം വീണു, ഗതാഗതം തടസ്സപ്പെട്ടത് 6 മണിക്കൂറോളം ; ട്രെയിനുകള്‍ വൈകിയോടുന്നു

uploads/news/2025/05/783215/train.jpg

കോഴിക്കോട്: കോഴിക്കോടും ആലുവയിലും റെയില്‍വെ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകും. മൂന്ന് വന്‍ മരങ്ങളും പത്തോളം വീടുകളുടെ മേല്‍ക്കൂരയും ആണ് തകര്‍ന്ന് പാലത്തില്‍ പതിച്ചത്. അപകടത്തെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകി. പല ട്രെയിനുകളും മൂന്നും നാലും മണിക്കൂര്‍ വൈകി ഓടുകയാണ്.

കോഴിക്കോട് നല്ലളം അരീക്കാട് റെയില്‍വേ ട്രാക്കിന് മുകളില്‍ മരങ്ങളും വീടുകളുടെ മേല്‍ക്കൂരയും തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടത് ആറു മണിക്കൂറിലേറെയാണ്. എറണാകുളം അമ്പാട്ട് കാവില്‍ മെട്രോ സ്റ്റേഷന്‍ സമീപം ഇന്നലെ രാത്രി റെയില്‍വേ ട്രാക്കിലേക്ക് മരം വീണു. രണ്ട് ട്രാക്കിലെ ഇലക്ട്രിക്ക് ലൈനിലേക്കാണ് മരം വിണത്. നാല് മണിക്കൂര്‍ സമയം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

എറണാകുളത്തു റയില്‍വേ ട്രാക്കില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ട സംഭവം പൂര്‍ണമായി പരിഹരിച്ചെന്ന് റെയില്‍വെ അറിയിച്ചു. ചെന്നൈ - മാംഗ്ലൂര്‍ മെയില്‍, കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍, തിരുവനന്തപുരം-മാംഗ്ലൂര്‍ മലബാര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്, ചെന്നൈ - എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്, നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്‌സ്പ്രസ്, ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്, രാജ്യറാണി എക്‌സ്പ്രസ് അമൃത്സര്‍ - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്. എന്നിവയാണ് വൈകിയോടുന്നത്.

തിരുവല്ല-ചങ്ങനാശേരി പാതയിലും തൃശൂര്‍- ഗുരുവായൂര്‍ പാതയിലും, തിരുവനന്തപുരം-ഇടവ പാതയിലുമാണ് മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ഇതോടെ ഈ റൂട്ടിലൂടെയുള്ള െ്രടയിന്‍ സര്‍വീസ് വൈകി. പാതയിലെ എല്ലാ തടസങ്ങളും നീക്കിയതായും ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ ഭാഗികമായി വൈകിയോടുന്നുണ്ട്.

ഇന്നു രാവിലെ 6.30ന് പൂങ്കുന്നം - ഗുരുവായൂര്‍ ലൈനിലാണ് ആദ്യം മരം വീണ് ഗതാഗതം തടസപ്പെട്ടത്. 16328 ഗുരുവായൂര്‍ - മധുരൈ എക്സ്ര്പസ്, 56313 ഗുരുവായൂര്‍ -എറണാകുളം സൗത്ത് പാസഞ്ചര്‍, 16127 ചെന്നൈ എഗ്മൂര്‍ - ഗുരുവായൂര്‍ എക്സ്ര്പസ്, 56314 എറണാകുളം സൗത്ത് - ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവയാണ് വൈകി.

തിരുവല്ല റെയില്‍വേ സ്‌റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്‍പിലേക്ക് തേക്ക് മരം വീണു. രാവിലെ 10.10ന് തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ വിട്ട വേളാങ്കണ്ണി- എറണാകുളം എക്സ്ര്പസിനു മുന്‍പിലേക്കാണ് മരം വീണത്. മരം മുറിച്ചുമാറ്റിയാണ് ട്രയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലായത്. തിരുവനന്തപുരത്ത് ഇടവയ്ക്കും കാപ്പിലിനും ഇടയില്‍ രാവിലെ 11.30 നു തെങ്ങ് ട്രാക്കില്‍ വീണും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

Ads by Google
Tuesday 27 May 2025 08.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google